Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

പകരം മാലിയ ആന്‍ എന്നുമാത്രമേ ചെയ്തിട്ടുള്ളു.

obama

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 9 ജൂണ്‍ 2025 (16:14 IST)
obama
ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും. പേരിനൊപ്പമുള്ള ഒബാമ എന്ന സര്‍നെയിം ഉപേക്ഷിച്ചു. ഒബാമയുടെ രണ്ടു പെണ്‍മക്കളില്‍ ഒരാളായ മാലിയ ആന്‍ ആണ് തന്റെ പേരിനൊപ്പമുള്ള ഒബാമ എന്ന സര്‍നെയും ഉപേക്ഷിച്ചത്. അടുത്തിടെ മാലിയ ചെയ്ത ഒരു പരസ്യ ഷൂട്ടിങ്ങിന്റെ ക്രെഡിറ്റില്‍ മാലിയ ആന്‍ ഒബാമ എന്ന മുഴുവന്‍ പേര് ചേര്‍ത്തിട്ടില്ല. പകരം മാലിയ ആന്‍ എന്നുമാത്രമേ ചെയ്തിട്ടുള്ളു.
 
ഒബാമ എന്ന ലേബലില്‍ നിന്നും മാറി സ്വന്തം നിലയ്ക്ക് വിജയങ്ങള്‍ നേടാനുള്ള മാലിയയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. സ്വന്തം കഴിവിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നു വരാന്‍ അവര്‍ ആഗ്രഹിക്കുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഒരു അഭിമുഖത്തില്‍ മകളുടെ തീരുമാനത്തെ കുറിച്ച് മാതാവ് മിഷേല്‍ ഒബാമയും ഇക്കാര്യം പറഞ്ഞിരുന്നു. 
 
നേരത്തെയും മാലിയ വിവാദങ്ങളുടെ ഭാഗമായിരുന്നു. 18 വയസ്സുള്ളപ്പോള്‍ 21ലധികം വയസ്സുള്ളവര്‍ക്ക് മാത്രം പ്രവേശനമുള്ള നിശാ ക്ലബ്ബില്‍ പങ്കെടുത്തത് വലിയ വിവാദമുണ്ടാക്കി. നേരത്തെ പ്രശസ്ത ഹോളിവുഡ് നടനായ ടോം ക്രൂസിന്റെ മകള്‍ സൂരിയും പേരിനൊപ്പം ഉള്ള പിതാവിന്റെ കുടുംബ പേരായ ക്രൂസ് ഉപേക്ഷിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു