മുലപ്പാല്‍ തലയിലൊഴിച്ച് കുളിക്കുന്ന ഹോളിവുഡ് നടിയെന്ന് കേട്ടപ്പോള്‍ ഞെട്ടിയല്ലെ. എന്നാല്‍ താരം മുലപ്പാല്‍ തലയിലൊഴിച്ച് കുളിക്കുകയൊന്നുമല്ല കെട്ടോ. അവര്‍ ഐസ് ബക്കറ്റ് ചലഞ്ചിനെതിരെ നടത്തിയ ചലഞ്ച് ആണിത്. ഐസ് ബക്കറ്റിന്റെ ചുരുങ്ങിയ ചരിത്രത്തിൽ ഇതുവരെയില്ലാത്ത ഒരു രീതിയാണ് ഹോളിവുഡ് താരമായ ഒലീവിയ വൈൽഡ് ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്നത്.
ഒരു ബക്കറ്റ് മുലപ്പാല്‍ തലയിലൊഴിച്ചാണ് ഒലീവിയ ഐസ് ബക്കറ്റ് ചലഞ്ചിന് പകരമായി മുലപ്പാൽ കൊണ്ട് ചലഞ്ച് നടത്തിയത്. രാത്രിമൊത്തം കഷ്ടപ്പെട്ടിട്ടാണ് ചലഞ്ചിനുള്ള പാലുകിട്ടിയതെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. സംഭവം പടര്‍ന്നു പിടിച്ചതോടേ താരം ഭയത്തിലായി. താൻ കുളിച്ചത് മുഴുവൻ മുലപ്പാലിലല്ല എന്ന് നടി മാറ്റിപ്പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ അതു വാർത്തയായതോടെ ഒലിവിയയെ അറിയാത്തവർ പോലും ഇപ്പോൾ അറിഞ്ഞുതുടങ്ങി. തന്റെ ചലഞ്ച് മാധ്യമങ്ങൾ ആഘോഷമാക്കിയതിന്റെയും മുലയൂട്ടലിന് വൻ പ്രചാരം ലഭിച്ചതിന്റെയും സന്തോഷത്തിലാണ് താരമിപ്പോൾ.