കായിക മാമാങ്കത്തിന് ഇന്ന് ടോക്യോയില്‍ തിരിതെളിയും. 206 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടോക്യോ ഒളിംപിക്‌സിന് ഇന്ന് വൈകുന്നേരം നാലരയ്ക്കാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്. 33കായിക ഇനങ്ങളിലായി 11,000 അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. കൊവിഡ് സാഹചര്യമായതിനാല്‍ കാണികള്‍ക്ക് പ്രവേശനം ഇല്ല. 10000 കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടത്തുന്നത്.
ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് കാണികള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ട് കായിക മത്സരങ്ങള്‍ നടത്തുന്നത്. നിലവില്‍ ടോക്യോയില്‍ കായിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.