Publish Date: Mon, 29 Nov 2021 (08:10 IST)
Updated Date: Mon, 29 Nov 2021 (08:14 IST)
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍. കാനഡ, ഓസ്ട്രിയ തുടങ്ങി കൂടുതല്‍ രാജ്യങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക പരത്തുന്നു. ഒമിക്രോണ്‍ പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍ യുകെ പുറപ്പെടുവിച്ചു. പൊതുവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡിലേക്കെത്തിയ 13 പേര്‍ക്ക് ഒമിക്രോണ്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് നെതര്‍ലന്‍ഡില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കുടുതല്‍ രാജ്യങ്ങളില്‍ യാത്രാവിലക്ക് നിലവില്‍ വന്നേക്കും.