'ഓപ്പറേഷന്‍ യൂണികോണ്‍' എലിസബത്ത് രാജ്ഞി മരിച്ചപ്പോള്‍ കൈമാറിയ കോഡ് ഇതാണ്; 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍' എന്ന കോഡ് ഉപയോഗിക്കാത്തതിനു കാരണം ഇതാണ്

രാജ്ഞി മരിച്ചു എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്

Webdunia
ശനി, 10 സെപ്‌റ്റംബര്‍ 2022 (09:56 IST)
എലിസബത്ത് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ച ശേഷം രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി ഈ മരണവിവരം പുറത്തറിയിച്ചത് 'ഓപ്പറേഷന്‍ യൂണികോണ്‍' എന്ന കോഡ് ഉപയോഗിച്ചാണ്. രാജ്ഞി മരിച്ചാല്‍ എന്തൊക്കെ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിവച്ചിട്ടുണ്ട്. അതിലൊന്നാണ് മരണവിവരം രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി യുകെ പ്രധാനമന്ത്രിയെ വിളിച്ച് അറിയിക്കണം എന്നത്. 
 
പ്രൈവറ്റ് സെക്രട്ടറി യുകെ പ്രധാനമന്ത്രിയെ വിളിച്ച് 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍' (London Bridge is Down) എന്ന കോഡാണ് അറിയിക്കേണ്ടത്. രാജ്ഞി മരിച്ചു എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ എലിസബത്ത് രാജ്ഞി മരിച്ചപ്പോള്‍ ഈ കോഡ് അല്ല കൈമാറിയത്. 
 
'ഓപ്പറേഷന്‍ യൂണികോണ്‍' (Operation Unicorn) എന്ന കോഡാണ് എലിസബത്ത് രാജ്ഞി മരിച്ചപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ഉപയോഗിച്ചത്. അതിനൊരു കാരണമുണ്ട്. രാജ്ഞി സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചാണ് മരിച്ചതെങ്കില്‍ ഈ കോഡ് ഉപയോഗിക്കണമെന്നാണ് ചട്ടം. എലിസബത്ത് രാജ്ഞി മരിച്ചത് സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചാണ്. സ്‌കോട്ട്‌ലന്‍ഡിന്റെ ദേശീയ മൃഗമാണ് യൂണികോണ്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments