Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിക്കാം, വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് വേണ്ട; അരയന്നങ്ങളും ഡോള്‍ഫിനുകളും ചാള്‍സ് രാജാവിന് സ്വന്തം !

തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാകുകയോ വോട്ട് ചെയ്യേണ്ട കാര്യമോ ചാള്‍സ് രാജാവിന് ഇനിയില്ല. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുത്

ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിക്കാം, വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് വേണ്ട; അരയന്നങ്ങളും ഡോള്‍ഫിനുകളും ചാള്‍സ് രാജാവിന് സ്വന്തം !
, വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (13:54 IST)
എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ പുതിയ അധികാരിയാകുകയാണ്. ചാള്‍സ് രാജാവ് എന്നാണ് അദ്ദേഹം ഇനി അറിയപ്പെടുക. രാജ്ഞിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വിചിത്ര ശേഖരങ്ങള്‍ ഇനി ചാള്‍സ് രാജാവിന് സ്വന്തം. 
 
ലൈസന്‍സ് ഇല്ലാതെ ചാള്‍സ് രാജാവിന് വാഹനം ഓടിക്കാം. വിദേശത്തേക്ക് പറക്കാന്‍ പാസ്‌പോര്‍ട്ടിന്റെ ആവശ്യം ഇല്ല. ചാള്‍സ് രാജാവിന് ഇനി മുതല്‍ രണ്ട് ജന്മദിനങ്ങള്‍ ഉണ്ടാകും. രാജാവിന്റെ യഥാര്‍ഥ ജന്മദിനം നവംബര്‍ 14 നാണ്. അത് കൂടാതെ മറ്റൊരു ജന്മദിനം മാര്‍ച്ചിലോ ഏപ്രിലിലോ ആഘോഷിക്കും. എലിസബത്ത് രാജ്ഞിക്കും രണ്ട് ജന്മദിനങ്ങള്‍ ഉണ്ടായിരുന്നു. 
 
തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാകുകയോ വോട്ട് ചെയ്യേണ്ട കാര്യമോ ചാള്‍സ് രാജാവിന് ഇനിയില്ല. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുത്. 
 
ഇംഗ്ലണ്ടിലും വെയ്ല്‍സിലുമുള്ള അരയന്നങ്ങളുടെയെല്ലാം ഉടമസ്ഥത ചാള്‍സ് രാജാവിനായിരിക്കും. യുകെയിലെ എല്ലാ ഡോള്‍ഫിനുകളും രാജാവിന് സ്വന്തമാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Onam Liquor Sale:കേരളത്തിൽ ഉത്രാടദിനത്തിൽ മാത്രം വിറ്റത് 117 കോടി രൂപയുടെ മദ്യം, കൊല്ലത്ത് റെക്കോർഡ് വില്പന