Webdunia - Bharat's app for daily news and videos

Install App

സിങ്കം സിംഗിളാ വന്നു, ആ യുവതി വീട്ടില്‍ താമസമൊരുക്കി!

സിങ്കം സിംഗിളാ വന്നു, ആ യുവതി വീട്ടില്‍ താമസമൊരുക്കി!

Webdunia
ബുധന്‍, 25 ജൂലൈ 2018 (14:34 IST)
ക്ഷണിക്കാതെ വീട്ടിലേക്ക് എത്തിയ അതിഥിയെക്കണ്ട് ആശ്ചര്യപ്പെട്ട് യുവതിയിട്ട ഫേസ്‌ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒറഗന്‍ യുവതിയുടെ വീട്ടിലാണ് സംഭവം. കേട്ടാൽ അരും ഒന്ന് ഞെട്ടും. ഒരു സിംഹം. അതും വീട്ടിൽ വന്ന് ആറ് മണിക്കൂറിൽ കൂടുതൽ സോഫയിൽ കിടന്ന് ഉറങ്ങിയതിന് ശേഷമാണ് താരം വീട് വിട്ട് പോയത്.
 
ജൂലൈ എട്ടിന് ലോറൻ ടെയ്‌ലറുടെ വീട്ടിലായിരുന്നു സംഭവം നടന്നത്. ടെയ്‌ലറിന്റെ വീടിന് പുറക് വശത്തുള്ള കുളത്തിൽ നിന്ന് വെള്ളം കുടിച്ചതിന് ശേഷം പുറകുവശത്തെ വാതിലിലൂടെ അകത്തേക്ക് കടക്കുകയായിരുന്നു എന്ന് ടെയ്‌ലർ ഫേസ്‌ബുക്കിൽ കുറിച്ചു. പോസ്‌റ്റിന് ഇതിനോടകം തന്നെ 21000 പേർ ലൈക്കുചെയ്യുകയും പങ്കിടുകയും ചെയ്‌തു.
 
സിംഹം ഉറങ്ങുന്നതും സോഫയിൽ കിടക്കുന്നതുമായ ചിത്രങ്ങളും വീഡിയോയും പോസ്‌റ്റിനൊപ്പം ടെയ്‌ലർ പങ്കിട്ടിട്ടുണ്ട്. വീടിനുള്ളിലേക്ക് കയറിയ സിംഹത്തിനെ കണ്ട ടെയ്‌ലറുടെ റൂമിലുള്ളയാൾ അലറുകയും അത് കേട്ട് സിംഹം കുറച്ച് ഭയപ്പെടുകയും ചെയ്‌തു. അതിന് ശേഷം സോഫയുടെ കീഴിലേക്ക് ഒളിക്കുകയും ചെയ്‌തെന്നും കുറിപ്പിൽ പറയുന്നു.
 
ഉറങ്ങിയ സിംഹത്തെ ഉണർത്താൻ ടെയ്‌ലർ ശ്രമിച്ചെങ്കിലും "അവളുടെ കണ്ണുകൊണ്ട് അവർ സംസാരിച്ചെന്ന്" ടെയ്‌ലർ പറയുന്നു. ഞാനും തിരികെ അവളെ സ്‌നേഹപൂർവ്വം നോക്കുകയും കണ്ണിറുക്കുകയും ചെയ്‌തു. ശേഷം സിംഹം ഉറങ്ങാൻ തുടങ്ങി. അവൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുകയും തിരികെ പോകാനുള്ള താൽപ്പര്യം കുറയുകയും ചെയ്‌തു എന്നും ടെയ്‌ലർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments