Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു വമ്പന്‍ ട്രാന്‍‌സഫറിന് ബാഴ്‌സ; പക്ഷേ മെസി പച്ചക്കൊടി കാണിക്കണം - എത്തുന്നത് ഒരു ‘ഫ്രഞ്ച് കരുത്ത്’

ഒരു വമ്പന്‍ ട്രാന്‍‌സഫറിന് ബാഴ്‌സ; പക്ഷേ മെസി പച്ചക്കൊടി കാണിക്കണം - എത്തുന്നത് ഒരു ‘ഫ്രഞ്ച് കരുത്ത്’

lionel mesi
മാഡ്രിഡ് , വെള്ളി, 6 ജൂലൈ 2018 (15:30 IST)
നെയ്‌മറും ഇനിയസ്‌റ്റയും പടിയിറങ്ങിയതോടെയുണ്ടായ കുറവ് പരിഹരിക്കാന്‍ ഫ്രാന്‍‌സിന്റെ സൂപ്പര്‍താരം പോഗ്ബയെ കൂടാരത്തിലെത്തിക്കാന്‍ ബാഴ്‌സലോണ ശ്രമം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടീമിന്റെ സൂപ്പര്‍താരം ലയണല്‍ മെസി സമ്മതം മൂളിയാല്‍ ഇക്കാര്യത്തില്‍ ക്ലബ്ബ് നീക്കം ശക്തമാക്കുമെന്നാണ് സ്‌പാനിഷ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

ഇനിയസ്‌റ്റ പോയതോടെ ദുര്‍ബലമായ മധ്യനിര ശക്തമാക്കാന്‍ പോഗ്ബയുടെ വരവ് ഗുണം ചെയ്യുമെന്നാണ് ബാഴ്‌സ വിശ്വസിക്കുന്നത്. കുട്ടീന്യോയെ മധ്യനിരയില്‍ നിന്നും നീക്കി വിങ്ങില്‍ കളിപ്പിക്കാനും ഇതുവഴി മെസിയുടെ മുന്നേറ്റത്തിന് വേഗം വര്‍ദ്ധിപ്പിക്കാനും കഴിയും.

എന്നാല്‍ ഈ തീരുമാനങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ മെസിയുടെ അനുവാദം വേണമെന്നതാണ് ബാഴ്‌സയുടെ നീക്കം താമസിപ്പിക്കുന്നത്. അന്റോണിയോ ഗ്രീസ്‌മാനായി നീക്കിവച്ച തുക പോഗ്ബയ്‌ക്കായി ഉപയോഗിക്കാനാണ് ക്ലബ്ബിന്റെ ശ്രമം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അസംതൃപ്‌തനായ പോഗ്ബ ബാഴ്‌സയില്‍ എത്താന്‍ താല്‍പ്പര്യം കാണിക്കുമെന്നാണ് ബാഴ്‌സ വിശ്വസിക്കുന്നത്. ഈ ട്രാന്‍‌സഫറിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെങ്കിലും മെസിയുടെ പച്ചക്കൊടി കാണിച്ചാല്‍ നീക്കം വേഗത്തിലാക്കാനാണ് ബാഴ്‌സയുടെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലി ഔട്ട്, വിറപ്പിച്ചത് ഒരു വിവാദ നായകന്‍; വെല്ലുവിളിയുയര്‍ത്തിയ ബാറ്റ്‌സ്‌മാന്‍ ആരെന്ന് പറഞ്ഞ് അമീര്‍