Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറാന്‍ ആണവ കരാര്‍‍: ട്രംപിന്റെ നടപടി ഖേദകരമാണെന്ന് റഷ്യ

രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മാന്യമായ രീതിയല്ല ഇത് : ട്രംപിനെതിരെ റഷ്യ

ഇറാന്‍ ആണവ കരാര്‍‍: ട്രംപിന്റെ നടപടി ഖേദകരമാണെന്ന് റഷ്യ
വാഷിംഗ്ടണ്‍/മോസ്‌കോ , ശനി, 14 ഒക്‌ടോബര്‍ 2017 (09:46 IST)
ഇറാന്‍ കരാര്‍ വിഷയത്തില്‍ ട്രംപിന്റെ ഭീഷണി വേണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര നയതന്ത്രത്തില്‍ ഇത്തരം ഭീഷണികള്‍ക്കോ പരുക്കന്‍ സംസാരങ്ങള്‍ക്കോ സ്ഥാനമില്ലെന്നും അവര്‍ വ്യക്തമാക്കി. അതൊക്കെ നാശത്തിലേക്കേ കൊണ്ടെത്തിക്കൂ.

ഭൂതകാലത്തിന്റെ ഹാങ്ങോവറിലാണ് അമേരിക്കയിപ്പോള്. രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മാന്യമായ രീതി ഇതല്ലെന്നും റഷ്യ വ്യക്തമാക്കി. ഇറാന്‍ ആണവ നയത്തില്‍ യുഎസ് കോണ്‍ഗ്രസില്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത ട്രംപിന്റെ നടപടി ഖേദകരമാണെന്നും റഷ്യ ചൂണ്ടികാട്ടി. ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ചതോടെ ഭീകരവിരുദ്ധയുദ്ധത്തിലെ അമേരിക്കന്‍ സഖ്യ രാഷ്ട്രങ്ങളായ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവയും രംഗത്തെത്തിയിരുന്നു. 
 
ഇത്തരമൊരു നടപടി സ്വീകരിക്കുന്നതിന് മുമ്പ് യുഎസ് ഭരണകൂടവും അമേരിക്കന്‍ കോണ്‍ഗ്രസും നന്നായി ആലോചിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സ്ലര്‍ ആംഗേലാ മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ എന്നിവര്‍ സംയുക്ത പ്രസാതവനയില്‍ ആവശ്യപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിപി വധക്കേസില്‍ ഒത്തുകളിച്ചെന്ന് വെളിപ്പെടുത്തല്‍: വിടി ബല്‍‌റാമിനെതിരെ പരതിയുമായി ബിജെപി