Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

പാക്കിസ്ഥാനില്‍ കുതിച്ചുയര്‍ന്ന് ചിക്കന്റെ വില; ഒരു കിലോ ചിക്കന്റെ വില എത്രയെന്നറിയാമോ

Pakistan Chicken Price Hike News

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 13 ഫെബ്രുവരി 2023 (10:00 IST)
പാക്കിസ്ഥാനില്‍ കുതിച്ചുയര്‍ന്ന് ചിക്കന്റെ വില. ഇതുവരെയും ഒരു കിലോ ചിക്കന്റെ വില 490 രൂപയായിരുന്നു. എന്നാല്‍ കറാച്ചിയുള്‍പ്പെടെ നിരവധി സിറ്റികളില്‍ ചിക്കന്റെ വില കുതിച്ചുയര്‍ന്നതായി പാക് ലോക്കല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമാ ടിവി റിപ്പോര്‍ട്ട് പ്രകാരം ഒരു കിലോ ചിക്കന്റെ ഇപ്പോഴത്തെ വില 750 രൂപയാണ്. കോഴികള്‍ക്കുള്ള തീറ്റയില്‍ വില കൂടിയതും കുറവ് വന്നതുമാണ് ചിക്കന്റെ വില കൂടാന്‍ കാരണമായത്. 
 
കറാച്ചിയിലെ വില കിലോയ്ക്ക് 720 ആണ്. അതേസമയം റാവല്‍പിണ്ടി, ഇസ്ലാമാബാദ് തുടങ്ങിയ സിറ്റികളില്‍ ചിക്കന്റെ വില 700-705നും ഇടയിലാണ്. അതേസമയം ലാഹോറില്‍ ചിക്കന്റെ വില 550-600ആണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിര്‍ദേശം