എന്താണ് പറയുന്നത്?, പാകിസ്ഥാന് ഒരു വിമാനം പോലും നഷ്ടപ്പെട്ടിട്ടില്ല, ഇന്ത്യൻ കരസേനാ മേധാവിയുടെ റിപ്പോർട്ട് തള്ളി പാക് മന്ത്രി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്‍.

അഭിറാം മനോഹർ
ഞായര്‍, 10 ഓഗസ്റ്റ് 2025 (11:29 IST)
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്‍. പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തലുകള്‍ നിഷേധിച്ചത്. ഒരു പാകിസ്ഥാന്‍ വിമാനത്തെയും ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യയ്ക്കാണ് നാശനഷ്ടങ്ങള്‍ കൂടുതലെന്നും എക്‌സ് പോസ്റ്റിലൂടെയാണ് പാക് പ്രതിരോധമന്ത്രി പറഞ്ഞത്.
 
യുദ്ധങ്ങള്‍ ജയിക്കുന്നത് കെട്ടുകഥകളിലൂടെയല്ല, പ്രൊഫഷണല്‍ കഴിവിലൂടെയാണ്. പാകിസ്ഥാന്റെ ഒരു വിമാനം പോലും ഇന്ത്യ വീഴ്ത്തുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ 6 ജെറ്റുകള്‍, എസ് 400 വ്യോമപ്രതിരോധ സംവിധാനം, ആളില്ലാ വിമാനങ്ങള്‍ എന്നിവ പാകിസ്ഥാന്‍ നശിപ്പിച്ചു. നിരവധി വ്യോമതാവളങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കി. പാക് മന്ത്രി അവകാശപ്പെട്ടു. സംഘര്‍ഷം കഴിഞ്ഞ് 3 മാസം പൊട്ടിട്ട ശേഷമാണ് അവകാശവാദങ്ങളുമായി ഇരുരാജ്യങ്ങളും രംഗത്ത് വന്നിരിക്കുന്നത്.ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ 5 യുദ്ധവിമാനങ്ങളും ഒരു വലിയ വിമാനവും വെടിവെച്ചിട്ടെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്ങ് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments