Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം; 31പേര്‍ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയര്‍ന്നേക്കും - മരിച്ചവരില്‍ കുട്ടികളും

ബലൂചിസ്താന്‍ , ബുധന്‍, 25 ജൂലൈ 2018 (15:45 IST)
പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പിനിടെ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം.

ബലൂചിസ്താനിലെ ക്വേട്ടയിലാണ് ബുധനാഴ്ച രാവിലെ സ്‌ഫോടനം നടന്നത്. പ്രദേശത്തെ ക്വേട്ടയിലെ എന്‍.എ-260 മണ്ഡലത്തിലാണ് 11 മണിയോടെ ചാവേര്‍ പൊട്ടിത്തെറിച്ചത്. പോളിംഗ് സ്‌റ്റേഷനിലേക്ക് കയറാനെത്തിയ ചാവേറിനെ പൊലീസുകാര്‍ തടഞ്ഞതോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് പൊട്ടാതെ കിടന്ന ഗ്രനേഡുകൾ നിർവീര്യമാക്കി. മരിച്ചവരില്‍ കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ട്. വോട്ട് ചെയ്യാന്‍ എത്തിയവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷവോമി എം ഐ A2 ആഗസ്റ്റ് എട്ടിന് ഇന്ത്യൻ വിപണിയിലെത്തും