Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ടു: ഇ‌മ്രാൻ ഇനി കാവൽ പ്രധാനമന്ത്രി, പൊതുതെരെഞ്ഞെടുപ്പ് 90 ദിവസത്തിനുള്ളിൽ

പാകിസ്ഥാൻ
, ഞായര്‍, 3 ഏപ്രില്‍ 2022 (15:35 IST)
പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ആരിഫ് അൽവി. അവിശ്വാസ പ്രമേയ വോട്ടെടുപ്പ് തള്ളിയതിന് പിന്നാലെ ഇമ്രാൻ ഖാൻ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റിനോട് ശുപാർശ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
 
മന്ത്രിസഭ പിരിച്ചുവിട്ടതായി വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ഭരണഘടനാപരമായ ചുമതലകളിൽ ഇ‌മ്രാൻ തുടരും. 90 ദിവസത്തിനുള്ളിൽ പൊതുതെരെഞ്ഞെടുപ്പ് നടക്കുമെന്ന് ഫവാദ് ചൗധരി പറഞ്ഞു.
 
പാക് പാർലമെന്റിൽ ഇ‌മ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അനുവദിച്ചിരുന്നില്ല. ഏപ്രിൽ 25 വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. പിന്നാലെ പ്രതിപക്ഷാംഗങ്ങൾ സഭയ്ക്കു‌ള്ളിൽ പ്രതിഷേധിക്കുകയും സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത