Webdunia - Bharat's app for daily news and videos

Install App

ഭീകരത വളര്‍ത്തി പുലിവാല് പിടിച്ചു; മദ്രാസകള്‍ പിടിച്ചെടുത്തു, ഓഫീസുകള്‍ പൂട്ടി - നീക്കം ശക്തമാക്കി പാകിസ്ഥാന്‍!

Webdunia
വ്യാഴം, 7 മാര്‍ച്ച് 2019 (16:52 IST)
ഇന്ത്യയെ ഞെട്ടിച്ച പുൽവാമ സംഭവത്തോടെയുണ്ടായ ആഗോളതലത്തില്‍ നിന്ന് നേരിട്ട  സമ്മർദ്ദമകറ്റാന്‍ ഭീകരസ്വഭാവമുള്ള സംഘടനകള്‍ക്കെതിരെ നടപടി ശക്തമാക്കി പാകിസ്ഥാന്‍.

നിരോധിത സംഘടനകള്‍ക്കെതിരെ നടപടി ആരംഭിച്ച സര്‍ക്കാര്‍ 182 മദ്രസകളുടെ നിയന്ത്രണം ഏറ്റെടുത്തു. നിരോധിത സംഘടനകളിലെ 121പേര്‍ കസ്‌റ്റഡിയിലായെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

മറ്റ് സംഘടനകളില്‍ നിന്നും 34 സ്‌കൂളുകളും കോളജുകളും 163 ഡിസ്‌പെന്‍‌സറികള്‍‍, 184 ആംബുലന്‍സുകള്‍, അഞ്ച് ആശുപത്രികള്‍, നിരോധിത സംഘടനകളുടെ എട്ട് ഓഫീസുകള്‍ എന്നിവയും ഏറ്റെടുത്ത കൂട്ടത്തില്‍ ഉള്‍പ്പെടുമെന്ന്  സര്‍ക്കാര്‍ വ്യക്തമാക്കി.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരനുൾപ്പെടെ 44 ഭീകരരെ കഴിഞ്ഞ ദിവസം പാകിസ്ഥാൻ കരുതൽ തടങ്കലിലാക്കിയിരുന്നു. മസൂദിന്റെ ഇളയ സഹോദരനും ജയ്‌ഷെ കമാന്‍ഡറുമായ അബ്ദുള്‍ റൗഫ് അസ്ഗറാണ് പാക് പൊലീസിന്റെ നിയന്ത്രണത്തില്‍ കഴിയുന്നത്.

നിരോധിക്കപ്പെട്ട സംഘടനകൾക്കെതിരായ നടപടികൾക്കു വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് കരുതൽ നടപടിയെന്ന് പാക് ആഭ്യന്തരമന്ത്രി ഷഹരാര്‍ അഫ്രീദി വ്യക്തമാക്കിയിരുന്നു.. പാകിസ്ഥാനിലെ ദേശീയ സുരക്ഷാ കമ്മിറ്റി (എൻഎസ്‌സി)യുടെ നിർദ്ദേശ പ്രകാരമാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments