Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കടല്‍‌മാര്‍ഗം ആക്രമണം നടന്നേക്കാം, ഭീകരര്‍ക്ക് പരിശീലനം ലഭിച്ചു കഴിഞ്ഞു’; മുന്നറിയിപ്പുമായി നാവികസേന

കടല്‍‌മാര്‍ഗം ആക്രമിക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കടല്‍‌മാര്‍ഗം ആക്രമണം നടന്നേക്കാം, ഭീകരര്‍ക്ക് പരിശീലനം ലഭിച്ചു കഴിഞ്ഞു’; മുന്നറിയിപ്പുമായി നാവികസേന
, ചൊവ്വ, 5 മാര്‍ച്ച് 2019 (18:37 IST)
ന്യൂഡല്‍ഹി: കടല്‍ മാര്‍ഗം ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലംബ.  വിവിധ മാർഗങ്ങളിലൂടെ ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള പരിശീലനം ഭീകരർക്കു ലഭിച്ചു. കടല്‍‌മാര്‍ഗം ആക്രമിക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ താല്‍പര്യപ്പെടുന്ന ഒരു രാജ്യം സഹായം നല്‍കിയ ഭീകരരാണ് പുല്‍വാമ ഭീകരാക്രമണം നടത്തിയത്. 26/11 ഭീകരാക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരാണ്. അവര്‍ മുംബൈയിലെത്തിയത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്താണെന്നും ലംബ പറഞ്ഞു. 
 
ഡല്‍ഹിയില്‍ ഇന്തോ - പെസഫിക് റീജിയണല്‍ ഡയലോഗിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
അതേസമയം, രാജ്യത്തേക്ക് ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചെന്ന ആരോപണവുമായി പാക് നാവികസേന രംഗത്തെത്തി. ‘മുങ്ങിക്കപ്പലിനെ തടയാന്‍ പാക് നാവിക സേന അതിന്റെ കഴിവുകള്‍ പുറത്തെടുത്തു. പാക്കിസ്ഥാനി നാവിക പരിധിയിലേക്ക് കടക്കുന്നതില്‍ നിന്നും അതിനെ തടഞ്ഞു.’ എന്നാണ് പാക് നാവികസേനാ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ചരിത്രം വീണ്ടും ആവർത്തിച്ചു, എച്ച് ഐ വി വൈറസിൽ നിന്നും പൂർണ മുക്തനായി ലണ്ടൻ സ്വദേശി