Webdunia - Bharat's app for daily news and videos

Install App

India vs Pakistan Tension: 'അവര്‍ ഇങ്ങോട്ട് ആക്രമിച്ചാല്‍ ആണവായുധം ഉപയോഗിക്കും'; ഭീഷണി തുടര്‍ന്ന് പാക്കിസ്ഥാന്‍

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു

രേണുക വേണു
ചൊവ്വ, 29 ഏപ്രില്‍ 2025 (10:29 IST)
India vs Pakistan Tension: ഇന്ത്യയില്‍ നിന്ന് ഭീഷണി ഉണ്ടായാല്‍ ആണവായുധം ഉപയോഗിക്കാനും തയ്യാറെന്ന് സൂചന നല്‍കി പാക്കിസ്ഥാന്‍. ഇന്ത്യയില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ ഭയക്കുന്നു. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി. 
 
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഇന്ത്യയില്‍നിന്ന് ഉടന്‍ സൈനികാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഖ്വാജ മുഹമ്മദ് റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. 
 
' ഇന്ത്യയില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള ആക്രമണത്തെ കുറിച്ച് പാക്കിസ്ഥാന്‍ സൈന്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകുന്ന സാഹചര്യമുണ്ടായാല്‍ മാത്രം ആണവായുധ ശേഖരം ഉപയോഗിക്കും. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്,' ഖ്വാജ മുഹമ്മദ് പറഞ്ഞു. 
 
ചൈനയുടെ പിന്തുണ കൂടിയായതോടെ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരായ വെല്ലുവിളി ശക്തിപ്പെടുത്തുകയാണ്. അതിര്‍ത്തികളില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈന പാക്കിസ്ഥാനു നൂതന മിസൈലുകള്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീര്‍ഘദൂര മിസൈലുകളുമാണു ചൈന വിതരണം ചെയ്തത്. പിഎല്‍ - 15 ദീര്‍ഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നല്‍കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ പൂര്‍ണമായി തള്ളുന്ന ഒരു നിലപാടെടുക്കാന്‍ ചൈന തയ്യാറായിട്ടില്ല. ഇതും ഇന്ത്യക്ക് ആശങ്കയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

അടുത്ത ലേഖനം
Show comments