പഹല്‍ഗാം ഭീകരാക്രംണത്തില്‍ വീണ്ടും വിവാദപ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകനായ ഷാഹിദ് അഫ്രീദി. ഇന്ത്യയിലൊരു പടക്കം പൊട്ടിയാല്‍ പോലും അതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുമെന്ന് സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു. കശ്മീരില്‍ 8 ലക്ഷത്തോളം സൈനികരുണ്ട് എന്നിട്ടും ജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാനാവുന്നില്ലെങ്കില്‍ അവരെ കൊണ്ട് പ്രയോജനമില്ലെന്നാണ് അര്‍ഥമെന്നും അഫ്രീദി പറഞ്ഞു.
അക്രമണം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അവിടത്തെ ചര്‍ച്ച ബോളിവുഡിലേക്ക് തിരിഞ്ഞു. എല്ലാറ്റിനെയും ബോളിവുഡ് ആക്കരുത്. അവരുടെ മാധ്യമങ്ങളുടെ നിലപാട് കണ്ട് അത്ഭുതമാണ് തോന്നിയത്. ഇന്ത്യയ്ക്കായി ഒരുപാട് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള 2 ക്രിക്കറ്റ് താരങ്ങളുണ്ട്. ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ അവര്‍ പോലും പാകിസ്ഥാനെയാണ് കുറ്റപ്പെടുത്തുന്നത്. ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന് തെളിയാക്കാനുള്ള യാതൊന്നും ഇന്ത്യയുടെ കയ്യിലില്ലെന്ന് ഇന്നലെ അഫ്രീദി പറഞ്ഞിരുന്നു. ചര്‍ച്ചകളിലൂടെയും സഹകരണത്തിലൂടെയും മാത്രമെ പ്രശ്‌നം പരിഹരിക്കാനാകു എന്നും താരം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ നിലപാടിനെ പരിഹസിച്ചുകൊണ്ട് താരം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.