Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന അവകാശവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി

പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന അവകാശവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി

സിആര്‍ രവിചന്ദ്രന്‍

, ശനി, 15 മാര്‍ച്ച് 2025 (16:35 IST)
പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ സംഭവത്തില്‍ 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന അവകാശവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. ജയിലിലാക്കപ്പെട്ടവര്‍ക്ക് പകരം ബന്ദികളെ കൈമാറാന്‍ സമയം അനുവദിച്ചിട്ടും പാക് സൈന്യം വഴങ്ങിയില്ലെന്നും അതിനെ തുടര്‍ന്നാണ് ബന്ദികളെ കൊലപ്പെടുത്തിയതെന്നും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 
പാക്ക് സൈന്യം ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചതെന്നും അതിന്റെ ഫലമായാണ് 214 ബന്ദികള്‍ കൊല്ലപ്പെട്ടതെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഈ വാദത്തെ പാകിസ്ഥാന്‍ തള്ളി. 354 ബന്ധികളെ രക്ഷപ്പെടുത്തിയെന്നും 33 ഭീകരരെ വധിച്ചുവെന്നും നേരത്തേ തന്നെ പാകിസ്ഥാന്റെ സൈനിക മേധാവി അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് 17 രോഗികളുടെ സാമ്പിളുകള്‍