Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഠിക്കാന്‍ പോകണമെന്ന പറഞ്ഞ നവവധുവിനെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു

pakistani
ഇസ്ലാമബാദ് , ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (16:51 IST)
വിവാഹശേഷം പഠിക്കാന്‍ പോകണമെന്ന ആഗ്രഹം പ്രകടപ്പിച്ച ഭാര്യയെ യുവാവ് വെടിവച്ച് കൊന്നു. പാകിസ്ഥാന്‍ സ്വദേശിയായ അനീഷ് ഖാനാണ്(20) ഭാര്യ സന ഗുളിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അനീഷ് ഫ്രാൻസിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിവാഹത്തിന് മുമ്പ് തന്നെ തുടര്‍ പഠനത്തിന് സന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അനീഷിന്റെ എതിര്‍പ്പ് ശക്തമായതോടെ ഇരുവരുടെയും ബന്ധുക്കൾ ചേർന്ന് പ്രശ്‌നം പരിഹരിച്ചു. വിവാഹ ശേഷവും പഠനത്തെ ചൊല്ലി തര്‍ക്കം തുടര്‍ന്നു.

കൊല നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും സനയുമായി അനീഷ് ഖാന്‍ വഴക്കിട്ടിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഭക്ഷണത്തില്‍ മയക്കു മരുന്ന് നല്‍കി സനയെ മയക്കി കിടത്തിയ ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു.

തുടര്‍ന്ന് പഠിക്കുന്നതിൽ സനയുടെ ഭർത്താവിന് അതൃപ്തി ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നുവെങ്കിലും അത് ഇത്തരത്തിൽ കലാശിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് സനയുടെ അച്ഛൻ ഹസ്രത് ഹുസൈൻ വികാരാധീനനായി പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളുകൾ അടിമകളാകുന്നു, ഇ-സിഗരറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ !