Select Your Language

Notifications

webdunia
webdunia
webdunia
webdunia

മസൂദ് അസ്ഹർ പാകിസ്ഥാനിൽ തന്നെയുണ്ട്, തെളിവുണ്ടെങ്കിൽ മാത്രം നടപടി സ്വീകരിക്കാമെന്ന് പാക് വിദേശകാര്യ മന്ത്രി

മസൂദ് അസ്ഹർ പാകിസ്ഥാനിലുണ്ടെന്ന് ഷാ മഹമൂദ് ഖുറോഷി

മസൂദ് അസ്ഹർ പാകിസ്ഥാനിൽ തന്നെയുണ്ട്, തെളിവുണ്ടെങ്കിൽ മാത്രം നടപടി സ്വീകരിക്കാമെന്ന് പാക് വിദേശകാര്യ മന്ത്രി
, വെള്ളി, 1 മാര്‍ച്ച് 2019 (11:47 IST)
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ  പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറോഷി. തെളിവ് നൽകിയാൽ അസറിനെതിരെ നടപടികൾ സ്വീകരിക്കുന്നത് ആലോചിക്കാമെന്നും ഖുറോഷി വ്യക്തമാക്കി. യുഎസ് മാധ്യമമായ സിഎൻ എന്നിനു നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. മസൂദ് കടുത്ത ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെങ്കിൽ ശക്തമായ തെളിവു വേണമെന്നും ഖുറോഷി കൂട്ടിച്ചേർത്തു. 
 
പാകിസ്ഥാൻ കോടതി അംഗീകരിക്കുന്ന തരത്തിൽ ശ്ക്തമായ തളളിക്കളയാനാകാത്ത തെളിവുകൾ ഇന്ത്യ കൈമാറുകയാണെങ്കിൽ അസ് ഹറിനെതിരെ നടപടി സ്വീകരിക്കുമെന്നും ഖുറോഷി വ്യക്തമാക്കി. വീട്ടിൽ നിന്നും പുറത്തിനിറങ്ങാനാകാത്ത വണ്ണം അസുഖ ബാധിതനാണെന്നും ഖുറോഷി കൂട്ടിച്ചെർത്തു. 
 
അതേസമയം പാകിസ്ഥാന്റെ കസ്റ്റഡിയിലുളള ഇന്ത്യൻ വൈമാനികൾ അഭിനന്തിനെ ഇന്നു ഉച്ചയോടെ ഇന്ത്യക്കു കൈമാറും. വാഗ അതിർത്തി വഴിയാവും കൈമാറ്റം. അഭിനന്തിനെ സ്വീകരിക്കാൻ മാതാപിതാക്കൾ ഡൽഹിയിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോംബിട്ടത് എവിടെ ?, കൊല്ലപ്പെട്ടത് എത്ര ഭീകരര്‍ ?; കേന്ദ്രത്തെ വെട്ടിലാക്കുന്ന ആവശ്യവുമായി മമത