Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണമോ ശതകോടികളോകൊണ്ട് തൂക്കിവാങ്ങാനാകുന്നതല്ല ജറുസലേം; ട്രംപിന്‍റെ പ്രകോപനത്തിന് പലസ്തീന്‍റെ മറുപടി

ട്രംപിന്‍റെ പ്രകോപനത്തിന് പലസ്തീന്‍റെ മറുപടി

സ്വര്‍ണമോ ശതകോടികളോകൊണ്ട് തൂക്കിവാങ്ങാനാകുന്നതല്ല ജറുസലേം; ട്രംപിന്‍റെ പ്രകോപനത്തിന് പലസ്തീന്‍റെ മറുപടി
, വ്യാഴം, 4 ജനുവരി 2018 (08:30 IST)
പാലസ്തീന് നല്‍കിവരുന്ന എല്ലാ ധനസഹായങ്ങളും അവസാനിപ്പിക്കാന്‍ ഒരുങ്ങി യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെ പ്രകോപനപരമായ വെല്ലുവിളിക്ക് പലസ്തീന്റെ ചുട്ടമറുപടി. ജറുസലേം വില്‍പ്പനയ്ക്കുള്ളതല്ലെന്ന് പലസ്തീന്‍ തുറന്നടിച്ചു.   
 
‘ജറുസലേം പലസ്തീന്റെ തലസ്ഥാനമാണ്. സ്വര്‍ണമോ ശതകോടികളോകൊണ്ട് തൂക്കിവാങ്ങാനാകുന്നതല്ല അത്. ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ എതിരല്ല. എന്നാല്‍, അത് അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും പിന്തുടര്‍ന്നുകൊണ്ടാകണം. പലസ്തീന്‍ സ്വതന്ത്രരാജ്യമാകുമ്പോള്‍ കിഴക്കന്‍ ജറുസേലം തലസ്ഥാനമായിരിക്കുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദീന പറഞ്ഞു.
 
പാലസ്തീന് നല്‍കിവരുന്ന എല്ലാ ധനസഹായങ്ങളും അവസാനിപ്പിക്കുമെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് പറഞ്ഞിരുന്നു. ഇസ്രയേലുമായുള്ള സമാധാന ചര്‍ച്ചയില്‍ സഹരിക്കാന്‍ പാലസ്തീന്‍ താല്പര്യം കാട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രം‌പ് ഇങ്ങനെ ഒരു നീക്കം നടത്തുന്നത്.
 
പാകിസ്ഥാനുള്ള ധനസഹായം നിറുത്തലാക്കിയതിന് പിന്നാലെയാണ് ട്രം‌പ് ഇങ്ങനെ ഒരു നീക്കം നടത്തിയത്. അതേസമയം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് വലിയ പങ്കാണുള്ളതെന്നും ട്രം‌പ് ഭരണകൂടത്തിന്റെ നടപടി ഇന്ത്യയുടെ നിലപാടിനുള്ള വലിയ അംഗീകാരമാണെന്നും ഭീകരവാദം ആത്യന്തികമായി ഭീകരവാദം തന്നെയാണ്. ഭീകരർ എന്തൊക്കെപ്പറഞ്ഞാലും ഭീകരരുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള പാർലമെന്ററികാര്യ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞിരുന്നു. 
 
2018ലെ ആദ്യ ട്വീറ്റിലാണ് പാക്കിസ്ഥാനെതിരെ അതിശക്തമായ ഭാഷയിൽ ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടെ കോടിക്കണക്കിന് ഡോളറിന്റെ സഹായം നൽകിയിട്ടും പാക്കിസ്ഥാൻ നുണയും വഞ്ചനയും തുടർന്നെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് ഇനി നടപ്പില്ലെന്നും ട്രംപ് തുറന്നടിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷെറിന്‍ മാത്യൂസിന്റെ മരണം; കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ തുടര്‍ന്ന്