Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓ​ർ​ഡ​ർ ചെ​യ്ത സാ​ൻ​ഡ്‌​വി​ച്ച് കൊ​ണ്ടു​വ​രാ​ൻ വൈകി; ഹോട്ടൽ ജീവനക്കാരനെ യുവാവ് വെടിവച്ച് കൊന്നു

പാ​രീ​സി​ലെ ബോ​ബി​ഗ്നി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യിലാണ് സം​ഭ​വം.

ഓ​ർ​ഡ​ർ ചെ​യ്ത സാ​ൻ​ഡ്‌​വി​ച്ച് കൊ​ണ്ടു​വ​രാ​ൻ വൈകി; ഹോട്ടൽ ജീവനക്കാരനെ യുവാവ് വെടിവച്ച് കൊന്നു
, ഞായര്‍, 18 ഓഗസ്റ്റ് 2019 (13:32 IST)
ഓ​ർ​ഡ​ർ ചെ​യ്ത സാ​ൻ​ഡ്‌​വി​ച്ച് കൊ​ണ്ടു​വ​രാ​ൻ താ​മ​സി​ച്ച​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ യു​വാ​വ് വെ​ടി​വ​ച്ച് കൊ​ന്നു. പാ​രീ​സി​ലെ ബോ​ബി​ഗ്നി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യിലാണ് സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​വ് സാ​ൻ​ഡ്‌​വി​ച്ച് ഓ​ർ​ഡ​ർ ചെ​യ്തു. എ​ന്നാ​ൽ അ​ൽ​പ്പ​നേ​രം കഴിഞ്ഞാണ് സാ​ൻ​ഡ്‌​വി​ച്ചു​മാ​യി ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യ​ത്.
 
പ്ര​കോ​പി​ത​നാ​യ യു​വാ​വ് വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും പി​ന്നാ​ലെ കൈ​യി​ലി​രു​ന്ന തോ​ക്ക് ഉപയോഗിച്ച് വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രുക്കേ​റ്റ ജീ​വ​ന​ക്കാ​ര​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ക്ര​മി ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപകടശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ബഷീറിന്റെ ഫോൺ ഉപയോഗിച്ചു; സംസാരിച്ചത് പുരുഷൻ; ഫോൺ കാണാതായതിൽ ദുരൂഹതയെന്ന് സിറാജ് മാനേജ്‌മെന്റ്