Webdunia - Bharat's app for daily news and videos

Install App

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗാസയുടെ തെക്കന്‍ മേഖലയിലെ റാഫയിലാണ് സംഭവം.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 17 ജൂണ്‍ 2025 (16:53 IST)
ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഭക്ഷണവിതരണ മേഖലയിലുണ്ടായ വെടിവെപ്പിലാണ് ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടത്. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗാസയുടെ തെക്കന്‍ മേഖലയിലെ റാഫയിലാണ് സംഭവം. അമേരിക്കയുടെയും ഇസ്രയേല്‍ സൈന്യത്തിന്റെയും കര്‍ശന നിയന്ത്രണത്തിലുള്ള മേഖലയിലാണ് 56 പേര്‍ കൊല്ലപ്പെട്ടത്.
 
ഭക്ഷണത്തിനായി തിരക്ക് കൂട്ടിയ ആളുകളെ നിയന്ത്രിക്കാനായി ഇസ്രയേല്‍ പട്ടാളക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇറാന്റെ ഒരു സൈനിക നേതാവിനെ കൂടിഇസ്രയേല്‍ വധിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിശ്വസ്തന്‍ അലി ഷദ്മാനിയാണ് കൊല്ലപ്പെട്ടത്. അതേസമയം ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ വന്‍ സ്‌ഫോടം ഉണ്ടായി. ഇറാന്‍ തൊടുത്ത രണ്ട് മിസൈലുകള്‍ പതിച്ചാണ് സ്‌ഫോടനം ഉണ്ടായത്. ഇന്നലെ മാത്രം ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. 
 
അതേസമയം ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ടെഹ്‌റാനില്‍ നിന്ന് ഉടന്‍ ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാന്‍ അമേരിക്കയുമായി ഒരു ആണവ കരാര്‍ ഒപ്പിടേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
 
ഇറാന്‍ ഒരു ആണവായുധം ഉണ്ടാക്കാന്‍ പാടില്ല. താന്‍ ഇത് പലതവണ പറഞ്ഞിട്ടുള്ളതാണെന്നും എല്ലാവരും ഉടന്‍ തന്നെ ടെഹ്‌റാന്‍ വിട്ടു പോകണമെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കന്‍ പൗരന്മാരോട് ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈനുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു; സ്ഥിരീകരണം

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

കന്നുകാലികളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കും, പക്ഷെ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരോഗ്യമന്ത്രി എനിക്ക് വളരെ ബഹുമാനമുള്ള ഒരാളാണ്, ആര്‍ക്കും എന്റെ ഓഫീസ് മുറിയില്‍ പ്രവേശിക്കാം: ഡോ. ഹാരിസ്

വെള്ള, കറുപ്പ്, പച്ച അല്ലെങ്കില്‍ നീല: പായ്ക്ക് ചെയ്ത കുടിവെള്ള കുപ്പിയുടെ മൂടികളുടെ നിറങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നത്?

അടുത്ത ലേഖനം
Show comments