Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

Julian assange, Cannes film festival, Gaza attack, Israel Attack on Gaza, Gaza killings,ജൂലിയൻ അസാഞ്ജ്, കാൻസ് ഫിലിം ഫെസ്റ്റിവൽ,ഗാസ ആക്രമണം, ഇസ്രായേൽ ആാക്രമണം

അഭിറാം മനോഹർ

, വ്യാഴം, 22 മെയ് 2025 (16:42 IST)
Julian Assange arrives at cannes wearing Gaza T shirt
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ കാനില്‍ നിലപാട് വ്യക്തമാക്കി വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്. തന്നെ പറ്റിയുള്ള ഡോക്യുമെന്ററിയുടെ പ്രഥമ പ്രദര്‍ശനത്തിനെത്തിയ അസാഞ്ജ് ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ അടങ്ങിയ പ്രിന്റ് ടീ ഷര്‍ട്ട് ധരിച്ചാണ് അസാഞ്ജ് ഫോട്ടോ സെഷനിലെത്തിയത്. ടീ ഷര്‍ട്ടിന്റെ പിന്‍ഭാഗത്ത് സ്റ്റോപ് ഇസ്രായേല്‍ എന്നും പ്രിന്റ് ചെയ്തിട്ടുണ്ട്.
 
അമേരിക്കന്‍ സംവിധായകനായ യുജിന്‍ ജെറാക്കിയാണ് അസാഞ്ജിനെ പറ്റിയുള്ള ദ സിക്‌സ് ബില്യണ്‍ ഡോളര്‍ മാന്‍ എന്ന ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. കാനില്‍ എത്തിയ അസാഞ്ജ് പക്ഷേ മാദ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. അമേരിക്കയുടെ പ്രതിരോധരഹസ്യങ്ങള്‍ പരസ്യമാക്കിയതിന് ചാരവൃത്തി നിയമപ്രകാരം അസാഞ്ജ് അറസ്റ്റിലായിരുന്നു. പിന്നീട് അഞ്ച് വര്‍ഷവും 2 മാസവും ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ കഴിഞ്ഞ അസാഞ്ജ് കഴിഞ്ഞ ജൂണിലാണ് ജയില്‍ മോചിതനായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മംമ്തയോടു പ്രണയമായിരുന്നെന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വെളിപ്പെടുത്തിയ ആസിഫ്