Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീവ്രവാദികള്‍ കൊല്ലപ്പെട്ടു: 126കുട്ടികളടക്കം 130മരണം

തീവ്രവാദികള്‍ കൊല്ലപ്പെട്ടു: 126കുട്ടികളടക്കം 130മരണം
പെഷാവര്‍ , ചൊവ്വ, 16 ഡിസം‌ബര്‍ 2014 (19:05 IST)
പെഷാവറിലെ സൈനിക സ്കൂളിള്‍ ആക്രമണം നടത്തിയ തീവ്രവാദികളെ സൈന്യം വധിച്ചു. ആക്രമണത്തില്‍ 126 കുട്ടികളടക്കം 130 പേര്‍ കൊല്ലപ്പെട്ടു. രണ്ട് അധ്യാപകരാണ് കൊല്ലപ്പെട്ടത്. 250ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 15 സ്ഫോടനങ്ങളാണ് സ്കൂളിലും പരിസരത്തുമായി ഉണ്ടായത്. അതേസമയം ആറ് ത്രീവ്രവാദികളെയും സൈന്യം വധിച്ചു. സ്കൂളില്‍ നിന്ന് പുറത്ത് എത്തിച്ച കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നലകാനായി ആശുപത്രികളിലേക്ക് മാറ്റി. മരണസഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ 11.30ഓടെ സൈനിക വേഷം ധരിച്ചെത്തിയ ആറ് തീവ്രവാദികള്‍ സ്കൂളിലേക്ക് ഇരച്ചു കയറുകയായിരുന്നു. 1500ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ എത്തിയ തീവ്രവാദികള്‍ പരക്കെ വെടിവെക്കുകയായിരുന്നു. ഈ സമയം സ്കൂളിലെ ഹാളില്‍ പരീക്ഷ നടക്കുകയായിരുന്നു. ഇവരുടെ ഇടയിലേക്ക് എത്തിയ തീവ്രവാദികള്‍ വെടിവെച്ച ശേഷം ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഈ സമയം സ്കൂളില്‍ അധ്യാപകരും കുട്ടികളുമടക്കം അഞ്ഞൂറോളം പേര്‍ ഉണ്ടായിരുന്നു. സ്കൂളിനുള്ളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിവെച്ച ശേഷം എല്ലാവരെയും തീവ്രവാദികള്‍ ബന്ദികളാക്കുകയായിരുന്നു. ചാവേറാക്രമണത്തിനു തയാറെടുത്ത ആറു ഭീകരരില്‍ ഒരാള്‍ ആദ്യം തന്നെ പൊട്ടിത്തെറിച്ചിരുന്നു. കുട്ടികളെ ഒഴിവാക്കി മുതിര്‍ന്നവരെ ആക്രമിക്കാനാണ് തീവ്രവാദികള്‍ തീരുമാനിച്ചിരുന്നത്.

അതേസമയം തെഹ്രീകെ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേസമയം, സ്കൂള്‍ ആക്രമിക്കാന്‍ കാരണം സൈന്യം തങ്ങളുടെ കുടുംബത്തെ ലക്ഷ്യമിടുന്നതിനാലെന്ന് പാക് താലിബാന്‍ വക്താവ് പറഞ്ഞു. തങ്ങളുടെ വേദനയെന്തെന്ന് അവര്‍ അറിയണം. ഇതിനായാണ് ഇത്തരമൊരു ആക്രമണമെന്നും പാക് താലിബാന്‍ അറിയിച്ചു. നാല് ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉടനടി രക്തം ദാനം ചെയîണമെന്ന് അധികാരികള്‍ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

സംഭവ സ്ഥലത്ത് വന്‍ സന്നാഹാമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആയിരക്കണക്കിന് സൈന്യവും നൂറ് കണക്കിനുള്ള പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീവ്രവാദികളെ വധിച്ചത്. തെഹ്രീകെ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam