സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനില്‍ പെട്രോള്‍,ഡീസല്‍ വില ആദ്യമായി 300 കടന്നു. പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ വില ഉയരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് ഡീസല്‍ വിലയില്‍ 14.91 രൂപയും പെട്രോള്‍ വിലയില്‍ 18.44 രൂപയും വര്‍ധനവ് വരുത്തിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 305.36 പാകിസ്ഥാന്‍ രൂപയാണ് വില. ഡീസലിനാകട്ടെ 311.84 രൂപയും.
പാകിസ്ഥാന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതിനെ തുടര്‍ന്ന് പലിശനിരക്ക് ഉയര്‍ത്താന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരായി. നിലവില്‍ ഒരു ഡോളര്‍ നല്‍കാന്‍ 305.6 പാകിസ്ഥാന്‍ രൂപ നല്‍കേണ്ട അവസ്ഥയിലാണ് രാജ്യം. അടുത്തിടെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പണപ്പെരുപ്പ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയതും പ്രതിസന്ധി രൂക്ഷമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.