Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിയെ കാണുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം, ജി 20 ഉച്ചകോടിയ്ക്കിടെ കൂടിക്കാഴ്ച നടത്തി ജോർജിയ മെലോണി

Modi- giorgia meloni

അഭിറാം മനോഹർ

, ചൊവ്വ, 19 നവം‌ബര്‍ 2024 (13:56 IST)
Modi- giorgia meloni
ജി20 ഉച്ചക്കോടിയ്ക്കിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്. ജി20 ഉച്ചകോടിയ്ക്കിടെയാണ് ലോകനേതാക്കളുടെ കൂടിക്കാഴ്ച.
 
 ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആഗോള സ്വാധീനത്തെയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയും ജോര്‍ജിയ മെലോണി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമുള്ള കാര്യമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മെലോനി എക്‌സില്‍ കുറിച്ചു. വ്യാപാരം, നിക്ഷേപം, ശാസ്ത്ര സാങ്കേതിക വിദ്യ, ബഹിരാകാശ പര്യവേക്ഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സാധ്യതകളാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്.
 
 ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിനായി തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തിയത്. ഇക്കുറി ജി20 യിലെ ട്രോയ്ക ഗ്രൂപ്പ് അംഗമാണ് ഇന്ത്യ. ഉച്ചകോടിക്ക് നിലവില്‍ അധ്യക്ഷത വഹിക്കുന്ന രാജ്യവും തൊട്ടുമുന്‍പും പിന്‍പും അധ്യക്ഷത വഹിക്കുന്ന രാജ്യങ്ങളുമാണ് ഇതിലെ അംഗങ്ങള്‍. ഇന്ത്യ,ബ്രസീല്‍,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ട്രോയ്കയിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേലിയിൽ കിടന്ന പാമ്പിനെയാണ് യുഡിഎഫ് തോളെത്തെടുത്ത് വെച്ചിരിക്കുന്നത്, സന്ദീപ് വാര്യർക്കെതിരെ സി കൃഷ്ണകുമാർ