പോക്കിമോനാണ് താരം, ദേ ഇപ്പോൾ ഭക്ഷണത്തിലും!
സര്‍വത്ര പോക്കിമോന്‍ മയം: ഭക്ഷണത്തിലും പോക്കിമോന്‍ ‘ഇഫക്ട്’
സ്മാർട്ട് ഫോൺ വ്യപകമായതോടെ കൗമാരക്കാരുടെ മാതാപിതാക്കൾക്ക് അവരെ നിയന്ത്രിക്കാൻ കഴിയാതെ വന്നിരിക്കുകയാണ്. ഇപ്പോഴിതാ സ്മാർട്ട് ഫോണുകളിൽ മറ്റൊരു താരവും. പോക്കിമോൻ ഗോ എന്ന ഗെയിം. പ്രായഭേമന്യേ എല്ലാവരും ഇപ്പോൾ പോക്കിമോന്റെ പുറകെയാണ്. ലോകം മുഴുവൻ പോക്കിമോൻ കുട്ടികളടക്കമുള്ളവരെ കീഴടക്കിയിയിക്കുകയാണ്.
ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മിഡിയകളിലും ഇപ്പോൾ പോക്കിമോനാണ് പ്രധാന ചർച്ചാ വിഷയം. ഇന്ത്യയിൽ ഇതുവരെ എത്തിയിട്ടില്ലെങ്കിലും ആരാധകർ പോക്കിമോനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ഭക്ഷണത്തിൽ വരെ പോക്കിമോൻ മയമെത്തി.
പോക്കിമോനു മാത്രമായി റസ്റ്റോറന്റ് വരെ തുറന്നു കഴിഞ്ഞു. സിംഗപ്പൂരിലാണ് പോക്കിമോൻ കഫെ എന്നു പേരിട്ടിരിക്കുന്ന റസ്റ്റോറന്റ് തുറന്നിരിക്കുന്നത്. പോക്കിമോന്‍ ഗെമിലെ കഥാപാത്രങ്ങളുടെ രൂപത്തിലുള്ള വിഭവങ്ങളാണ് ഇവിടെ വില്‍പ്പന ചെയ്യുന്നത്. പിക്കാച്ചുവിന്റെ മുഖമുള്ള ഓംലെറ്റ്, പോക്കിമോന്‍ ടഫിള്‍ ഫ്രൈസ്, പോക്കിബോള്‍ ക്രീം പഫ്‌സ് തുടങ്ങിയ വിഭവങ്ങള്‍ പോക്കിമോന്‍ ആരാധകരെ കഫെയിലേക്ക് ആകര്‍ഷിക്കുന്നു.