കപട ക്രിസ്ത്യാനികളെക്കാള്‍ നല്ലത് ഈശ്വര വിശ്വാസം ഇല്ലാത്തവരാണെന്ന് പോപ്പ് ഫ്രാന്‍സിസ്
ക്രൈസതവര്‍ക്കിടയിലും കപടനാടകങ്ങളോ?
കപടവേഷക്കാരായ ക്രൈസ്തവര്‍ക്കിടയിലെ വിശ്വാസികളെ രൂക്ഷമായി വിമര്‍ശിച്ച് പോപ്പ് ഫ്രാന്‍സിസ്. കപടവേഷക്കാരായ ക്രിസ്ത്യാനി സമൂഹമാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നത്. ക്രൈസ്തവ വിശ്വാസികളിലെ ദുഷ്പ്രവണതകള്‍ക്കെതിരെ പോപ്പ് ശക്തിയായി പ്രതികരിച്ചു.
ഈശ്വര വിശ്വാസം ഇല്ലാത്തവരാണ് കപട ക്രിസ്ത്യാനികളെക്കാള്‍ നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആളുകളുടെ ഈ ഈ പ്രവണതകള്‍ തനിക്ക് വളരെയേറെ വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യഥാര്‍ത്ഥ വിശ്വാസിക്ക് ചേര്‍ന്നതല്ല ഇപ്പോഴത്തെ ചില ക്രിസ്ത്യാനികള്‍ക്കിടയില്‍ നടക്കുന്നത്. ജനസമുഹത്തെ കമ്പിളിപ്പിക്കുന്നത് ഒരു നല്ല ക്രൈസ്തവന്റെ ലക്ഷണമല്ല. എല്ലാവരും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുവാന്‍ ശ്രമിക്കണമെന്നും പോപ്പ് ഫ്രാന്‍സിസ് അറിയിച്ചു.