Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനും സിസേറിയൻ

ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനും സിസേറിയൻ

നീലിമ ലക്ഷ്മി മോഹൻ

, ബുധന്‍, 27 നവം‌ബര്‍ 2019 (11:55 IST)
പ്രസവിച്ച് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനു സിസേറിയൻ. കൊളംബിയയിലാണ് സംഭവം. വയറില്‍ കുഞ്ഞുമായി പിറന്നതോടെയാണ് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നത്. അപൂര്‍വ്വമായ മെഡിക്കല്‍ അവസ്ഥയാണ് ഇതിന് കാരണമായത്. 
 
അമ്മയുടെ പ്രസവത്തിന് രണ്ട് മാസം മുന്‍പ് നടത്തിയ സ്കാനിങ്ങിൽ തന്നെ വയറ്റിലുള്ള കുഞ്ഞിന് രണ്ട് പൊക്കിള്‍ കൊടിയുള്ളതായി ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നു. ഇരട്ടക്കുട്ടികൾ അല്ലെന്ന് അപ്പോൾ തന്നെ വ്യക്തമായിരുന്നു. കുഞ്ഞിന്റെ വയറ്റിലുള്ള കുഞ്ഞിന് അവയവങ്ങള്‍ രൂപപ്പെട്ട് ജീവന് തന്നെ ഭീഷണിയാകുമെന്ന് കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 
 
24 മണിക്കൂറിന് ശേഷം കുഞ്ഞിനും സിസേറിയന്‍ നടത്തേണ്ടി വന്നു. പൂര്‍ണ്ണമായും രൂപ്പപെടാതെ ഹൃദയവും, തലച്ചോറുമില്ലാതെ പിണ്ഢമായാണ് ഇതിനെ പുറത്തെടുത്തത്. 5 ലക്ഷം ജനനങ്ങളില്‍ 200 കേസുകളില്‍ മാത്രമാണ് ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
ഇത്തരം കേസുകളില്‍ തീര്‍ത്തും വളര്‍ച്ചയില്ലാത്ത വിധത്തിലുണ്ടായിരുന്ന രണ്ടാമത്തെ തല നീക്കം ചെയ്തില്ലെങ്കില്‍ കുട്ടിക്കാവശ്യമുള്ള രക്തവും പോഷകങ്ങളും ഇല്ലാതാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎ‌പിഎ: പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് കോടതി; ജാമ്യ ഹർജി ഹൈക്കോടതി തള്ളി