Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒബാമ വിടവാങ്ങല്‍ പ്രസംഗം നടത്തുമ്പോള്‍ മകള്‍ എവിടെയായിരുന്നു ?; സാഷയുടെ അസാന്നിധ്യം വിവാദമായതോടെ രഹസ്യം തുറന്നു പറഞ്ഞ് വൈറ്റ് ഹൗസ്

ഒബാമ വിടവാങ്ങല്‍ പ്രസംഗം നടത്തുമ്പോള്‍ മകള്‍ എവിടെയായിരുന്നുവെന്ന് വ്യക്തമായി

ഒബാമ വിടവാങ്ങല്‍ പ്രസംഗം നടത്തുമ്പോള്‍ മകള്‍ എവിടെയായിരുന്നു ?; സാഷയുടെ അസാന്നിധ്യം വിവാദമായതോടെ  രഹസ്യം തുറന്നു പറഞ്ഞ് വൈറ്റ് ഹൗസ്
വാഷിംഗ്‌ടണ്‍ , വ്യാഴം, 12 ജനുവരി 2017 (18:50 IST)
പ്രസിഡന്റ് ബരാക് ഒബാമ തന്റെ കാലാവധി പൂര്‍ത്തിയാക്കി അമേരിക്കന്‍ ജനതയോട് നടത്തിയ പ്രസംഗം ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു. ഒരു കറുത്ത വംശജന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോള്‍ ലോകമാധ്യമങ്ങള്‍ ഒബാമയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു.

ഒബാമ കുടുംബം ഒന്നിച്ച് വിടവാങ്ങല്‍ പ്രസംഗവേദിയിലെത്തിയപ്പോള്‍ മാധ്യമങ്ങള്‍ സാഷ മാത്രം എത്തിയില്ല. ഒബാമയുടെ രണ്ട് മക്കളില്‍ ഒരാളുടെ അസാന്നിധ്യം നിഴലിച്ചു നിന്ന ചടങ്ങില്‍ തന്നെ സാഷ എവിടെ എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നു.

ചടങ്ങിന് ശേഷം സോഷ്യല്‍ മീഡിയകളിലും സാഷയുടെ അസാന്നിധ്യം പ്രധാന ചര്‍ച്ചയായി. ഒബാമയും മിഷേലും മകളെ ഒഴിവാക്കി നിര്‍ത്തിയോ എന്നുവരെ ഫേസ്‌ബുക്കിലും ട്വിറ്ററിലും ചര്‍ച്ചകള്‍ സജീവമായി. പിതാവിന്റെ വിരമിക്കല്‍ പ്രസംഗം കേള്‍ക്കാന്‍ മകള്‍ എത്താതിരുന്നത് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലമാണോ എന്നു പലരും ചോദിച്ചു.

ചര്‍ച്ചകള്‍ സജീവമായതോടെ  പ്രതികരണവുമായി വൈറ്റ് ഹൗസ് വക്താവ് രംഗത്തെത്തി. സാഷയ്‌ക്ക് ഒഴിവാക്കാനാകാത്ത പരീക്ഷയുള്ളതിനാലാണ് കുടുംബത്തിനൊപ്പം സാക്ഷയ്‌ക്ക് ചിക്കാഗോയിലേക്ക് വരാന്‍ സാധിക്കാതിരുന്നത്. പരീക്ഷ മാറ്റിവയ്‌ക്കാന്‍ സാധ്യമായിരുന്നില്ല. ബുധനാഴ്ച പരീക്ഷയുള്ള കാര്യം സ്‌കൂള്‍ വെബ്‌സൈറ്റിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി. ഇതോടെയാണ് ഇതു സംബന്ധിച്ച ആശങ്കകള്‍ വഴിമാറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോപണ വിധേയരായ അധ്യാപകരെ സസ്പെൻഡ് ചെയ്തു; ഒടുവിൽ അധ്യാപകനും വായ് തുറന്നു, നെഹ്റു കോളേജിലെ ഇടിമുറി സത്യമോ?