Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ധതയുമായി ജനിച്ച് വീഴുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു; ഞെട്ടിക്കുന്ന കാരണങ്ങളുമായി വിദഗ്ധര്‍

ദരിദ്ര രാജ്യങ്ങളില്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന അന്ധത വര്‍ദ്ധിക്കുന്നു

blindness in children
, ശനി, 16 ജൂലൈ 2016 (13:09 IST)
സങ്കീര്‍ണായ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നായിട്ടാണ് വൈദ്യശാസ്ത്രം അന്ധതയെ പരിഗണിക്കുന്നത്. ചികിത്സിച്ച് ഭേദമാക്കാമെങ്കിലും കോര്‍ണിയ എന്ന സുതാര്യ നേത്ര പടലത്തിന്റെ അഭാവത്തില്‍ കോടിക്കണക്കിന് പേരാണ് ഇരുട്ടിന്റെ ലോകത്ത് ജീവിക്കുന്നത്. അന്ധതയ്‌ക്കെതിരെ വൈദ്യശാസ്ത്രം പോരാടുന്നതിനിടയിലും അന്ധതയുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. 
 
ദരിദ്രരാജ്യങ്ങളില്‍ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളില്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന അന്ധത ക്രമാധീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഗര്‍ഭിണികളിലെ പോഷക കുറവും പകര്‍ച്ച വ്യാധികളും മൂലം ദരിദ്രരാജ്യങ്ങളില്‍ പ്രസവസമയത്തെ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്നതാണ് കുട്ടികളുടെ അന്ധതയ്ക്കുള്ള പ്രധാന കാരണം. ലോകത്താകമാനം 15 വയസ്സില്‍ താഴെയുള്ള 19 മില്യണ്‍ കുട്ടികള്‍ അന്ധരാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 12 മില്യണ്‍ കുട്ടികളെയും ബാധിച്ചിരിക്കുന്നത് ചികിത്സിച്ച് ഭേദമാക്കാവുന്ന അന്ധതയാണ്. 
 
മാസംതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അന്ധതയായ റെറ്റിനോപതി ഓഫ് പ്രീമെച്യൂരിറ്റിയും(റോപ്) വര്‍ദ്ധിക്കുന്നതായാണ് വിദഗ്ധര്‍ പറയുന്നത്. ജനന സമയത്ത് ആവശ്യത്തിലധികം ഓക്‌സിജന്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ഒഴിവാക്കിയാല്‍ ഇത് ഒരു പരിധിവരെ ഇല്ലാതാക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാസതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങല്‍ക്ക് തിമിരം, ഗ്ലോക്കോമ, തുടങ്ങിയ അസുഖങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. ലോകത്തെ അന്ധരായ കുട്ടികളില്‍ നാലില്‍ മൂന്ന് ഭാഗവും ദരിദ്ര മേഖലകളായ ആഫ്രിക്ക ഏഷ്യ എന്നിവിടങ്ങളിലാണുള്ളത്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ വര്‍ദ്ധിപ്പിച്ച് ദരിദ്ര്യം തുടച്ച് നീക്കാനായാല്‍ 2030 ആവുമ്പോഴേക്കും ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളിലെ അന്ധതയ്ക്ക് മൂക്കു കയറിടാനാവുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേ കഥ, പൃഥ്വിയുടേയും വിനീത് ശ്രീനിവാസന്റേയും സിനിമയെച്ചൊല്ലി തർക്കം ; കേസ് കോടതിയിൽ