Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാരി രാജകുമാരൻ എച്ച്ഐവി പരിശോധന നടത്തി; ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തി രാജകുടുംബം

പരിശോധനയുടെ ഫലം ഒരു മിനിട്ടിനകം പുറത്തു വിടുകയും ചെയ്‌തു

Prince Harry
ലണ്ടൻ , വ്യാഴം, 14 ജൂലൈ 2016 (20:14 IST)
എച്ച്ഐവി പരിശോധനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരൻ എച്ച്ഐവി പരിശോധന നടത്തി. ലണ്ടനിലെ ഗൈസ് ആന്റ് സെന്റ് തോമസ് ആശുപത്രിയിലാണ് ഹാരി പരിശോധന നടത്തിയത്. ഈ ദൃശ്യങ്ങള്‍ രാജകുടുംബത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെ തത്സമയം പുറത്തു വിടുകയും ചെയ്‌തു.

പരിശോധനയുടെ ഫലം ഒരു മിനിട്ടിനകം  പുറത്തു വിടുകയും ചെയ്‌തു. മുപ്പത്തിയൊന്നുകാരനായ ഹാരിയുടെ പരിശോധന ഫലം എച്ച്ഐവി നെഗറ്റീവ് ആണ്. എച്ച്ഐവി പരിശോധനയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ കാര്യം പുറത്തു വിട്ടതെന്ന് രാജകുടുംബം വ്യക്തമാക്കി.

ബ്രിട്ടനിൽ ഒരുലക്ഷത്തോളം ആളുകൾ എച്ച്ഐവി ബാധിതരായുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1987ൽ രാജ്യത്ത് എച്ച്ഐവി പ്രതിസന്ധി രൂക്ഷമായ സമയത്ത് ഹാരിയുടെ അമ്മ എച്ച്ഐവി പോസിറ്റീവായ ഒരാളെ ഹസ്തദാനം ചെയ്‌ത സംഭവം വന്‍ പ്രചാരം നേടിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പിന്നീട് പുറത്തുവരുകയും ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല - സർക്കാർ ഹൈക്കോടതിയെ സമീപിക്കും