കാമുകന്റെ ഭാര്യയെ വകവരുത്താന്‍ വമ്പന്‍ ക്വട്ടേഷന്‍: മലയാളി യുവതി അമേരിക്കയില്‍ അറസ്‌റ്റില്‍
കാമുകന്റെ ഭാര്യയെ വകവരുത്താന്‍ വമ്പന്‍ ക്വട്ടേഷന്‍: മലയാളി യുവതി അമേരിക്കയില്‍ അറസ്‌റ്റില്‍
Publish Date: Thu, 19 Apr 2018 (15:29 IST)
Updated Date: Thu, 19 Apr 2018 (15:32 IST)
കാമുകന്റെ ഭാര്യയെ വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി യുവതി പിടിയില്‍. പത്തനംതിട്ട സ്വദേശിനിയായ ടീന ജോൺസിനെയാണ് ഷിക്കാഗോ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കേസ് അടുത്തമാസം 15ന് കോടതി പരിഗണിക്കും.
മെയ്‌വുഡ് ലൊയോള യൂണിവേഴ്‌സ്റ്റി മെഡിക്കല്‍ സെന്ററിലെ നഴ്‌സായ ടീന ഇതേ ആശുപത്രിയിലുള്ള ഡോക്‍ടറുമായി അടുപ്പത്തിലായിരുന്നു. വിവാഹിതനായ ഡോക്‍ടറെ സ്വന്തമാക്കാന്‍ ഇയാളുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ടീന ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
ഡാർക്ക് വെബ് എന്ന ക്വട്ടേഷന്‍ ടീമിന് 10,000 ഡോളര്‍ പ്രതിഫലമായി നല്‍കിയാണ് ടീന ക്വാട്ടേഷന്‍ ഉറപ്പിച്ചത്. ധാരാളം ക്രിമിനല്‍ കേസുകളുമായി ബന്ധമുള്ള ഡാർക്ക് വെബ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതാണ് പദ്ധതി പരാജയപ്പെടാനും ടീനയുടെ അറസ്‌റ്റിനും കാരണമായത്.
അതേസമയം, കുറ്റം തെളിഞ്ഞാല്‍ ടീനയ്‌ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 20 വര്‍ഷം തടവും പിഴയുമായിരിക്കും കോടതി വിധിക്കുക.