ലോകരാജ്യങ്ങളെ ഞെട്ടിച്ച് വീണ്ടും വനാക്രൈ ആക്രമണം; ഇന്ത്യയെ ബാധിച്ചേക്കാമെന്ന് സൂചന
ലോകത്തെ ഞെട്ടിച്ച് വീണ്ടും വനാക്രൈ
ലോകത്തെ ഞെട്ടിച്ച് വീണ്ടും വനാകൈ ആക്രമണം. റഷ്യ, ബ്രിട്ടൻ, യുക്രെയ്ൻ അടക്കം അഞ്ചു രാജ്യങ്ങളിലാണ് വീണ്ടും വനാക്രൈ ആക്രമണം ഉണ്ടായിരിക്കുന്നത്. വൈറസ് അതിവേഗം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകളിൽ വ്യാപിക്കുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകി.
യൂറോപ്യൻ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളെല്ലാം സുരക്ഷഭീഷണിയിലാണ്. യുക്രെയ്നിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം. റഷ്യയിലെ എണ്ണക്കമ്പനികളിലും യുക്രൈയിനിലെ അന്താരാഷ്ട്ര വ്യോമതാവളത്തിലുമാണ് ഏറ്റവും രൂക്ഷമായ വൈറസ് ആക്രമണം ഉണ്ടായത്. നിലവില്‍ ഇന്ത്യയിൽ ഭീഷണിയില്ല. എന്നാല്‍, ഇന്ത്യയെ ബാധിച്ചേക്കാമെന്ന സൂചനയും ഉണ്ട്.
യുക്രെയ്ൻ നാഷനൽ ബാങ്ക് രാജ്യത്തെ ധനകാര്യസ്ഥാപനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലയെ ബാധിച്ചതായി പ്രമുഖ അമേരിക്കൻ മരുന്നുനിർമാണ കമ്പനിയായ മെർക്ക് ആൻഡ് കമ്പനി ട്വീറ്റ് ചെയ്തു. കമ്പ്യൂട്ടറുകളിൽ കയറി ഫയലുകൾ ലോക്ക് ചെയ്യുകയും തുറക്കാൻ ബിറ്റ്കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയുമാണ് വാനാക്രൈയുടെ രീതി.