പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുവയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുവയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (14:15 IST)
അബുദാബിയില്‍ പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പാക്ക് പൗരനായ പ്രതിയ്ക്ക് വധശിക്ഷ. അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
 
 പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന അസാന്‍ മജീദ് എന്ന പതിനൊന്നുകാരനെ പര്‍ദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂര്‍വം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
 
കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. പിന്നീട് നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിന്റെ മുകളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. എസി മെക്കാനിക്കായ 33 വയസുള്ള പാക്ക് പൗരനാണ് കേസിലെ പ്രതി.
പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇയാളുടെ ശിക്ഷ പൊതുസ്ഥലത്തുവച്ച് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

മുകേഷ് അംബാനി ദിവസവും 5 കോടി രൂപ ചെലവഴിച്ചാല്‍ മുഴുവന്‍ സമ്പത്തും തീരാന്‍ എത്ര വര്‍ഷം വേണ്ടി വരും

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം: കെ.കെ.രമ

അസമില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ദ്ധിക്കുന്നു

മറ്റെന്നാള്‍ ഇന്ത്യാ സന്ദര്‍ശനത്തിന് പുടിനെത്തും; ഈ മൂന്ന് പ്രധാന കരാറുകള്‍ ഉണ്ടാകുമോയെന്ന ആശങ്കയില്‍ യുഎസും പാകിസ്ഥാനും

അടുത്ത ലേഖനം
Show comments