ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ ഭർത്താവ് ചീത്ത വിളിച്ചു; ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തു
മൂന്ന് മാസത്തെ വിവാഹജീവിതം അവസാനിപ്പിച്ച് അവൾ യാത്രയായി
Publish Date: Tue, 28 Nov 2017 (07:33 IST)
Updated Date: Tue, 28 Nov 2017 (07:37 IST)
ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാതെ പെൺകുട്ടി ആത്മഹത്യ ചെയ്തു. പാറശാല ഇടിച്ചക്കാപ്ലാമൂട് ഗായത്രിഭവനിൽ ഗായത്രി (23)യാണ് ആത്മഹത്യ ചെയ്തത്. ഗായത്രിയുടെ മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും പൊലീസ് വേണ്ട രീതിയിൽ അന്വേഷിക്കുന്നില്ലെന്നും ഭർത്താവിനും വീട്ടുകാർക്കുമെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി.
അരുൺ നിവാസിൽ അരുണും ഗായത്രിയും ജൂലൈ 16നാണു വിവാഹിതരായത്. ക്രൂരമായ പീഡനങ്ങൾ സഹിക്കാനാകാതെ വന്നപ്പോൾ ആണ് യുവതി മൂന്ന് മാസത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതെന്ന് ഗായത്രിയുടെ കുടുംബം പറയുന്നു.
ആദ്യം മുതലേ അരുൺ ഗായത്രിയോട് മോശമായിട്ടാണ് പെരുമാറിയതെന്ന് വീട്ടുകാർ പറയുന്നു. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ചീത്ത വിളിക്കുകയായിരുന്നു ചെയ്തത്. പലപ്പോഴും സ്ത്രീധനം കൂട്ടിച്ചോദിച്ചിരുന്നു. കഴിഞ്ഞ 10ആം തീയതി ആണ് ഗായത്രി തൂങ്ങിമരിച്ചത്. അന്വേഷം ശക്തമാക്കുന്നില്ലെന്നും പരാതി ഉയരുന്നു.