Publish Date: Mon, 11 Nov 2019 (08:35 IST)
Updated Date: Mon, 11 Nov 2019 (08:36 IST)
യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം മരുഭൂമിയിൽ ഉപേക്ഷിച്ച സംഭവത്തിൽ വയോധികനും മകളും അറസ്റ്റിൽ. സ്റ്റാൻലി ആൽഫ്രഡ് ലാവ്ടൺ (54), ഷാനിയ നികോൾ പോച്ച്ലാവ്ടൺ (22) എന്നിവരാണ് അറസ്റ്റിലായത്. കാലിഫോർണിയയിലാണ് സംഭവം.
വനിതയെ തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോയശേഷം പീഡിപ്പിക്കുകയും മരുഭൂമിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. എത്രദിവസം മുന്നേയാണ് യുവതിയെ തട്ടിക്കൊണ്ട് പോയതെന്ന് വ്യക്തമല്ല. സംഭവത്തിൽ പ്രതികൾക്കെതിരെ കനത്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്.