Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയില്‍ നിന്ന് ക്രൂരമായ ലൈംഗിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നത് രണ്ടുതവണ; പരാതിയുമായി യുവാവ് പൊലീസില്‍

യുവതി രണ്ടുതവണ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവാവിന്റെ പരാതി

rape
ലണ്ടന്‍ , വ്യാഴം, 9 മാര്‍ച്ച് 2017 (20:02 IST)
യുവാവിനെ രണ്ടു തവണ ലൈംഗികമായി പീഡിപ്പിച്ച യുവതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. സൗത്ത് ഷീല്‍ഡ്സിലെ കെയ്റ്റ് ബ്രണ്ണന്‍ എന്ന 26 കാരിയെ ആണ് ന്യൂകാസ്റ്റില്‍ ക്രൗണ്‍ എന്ന സ്‌ത്രീയാണ് പൊലീസിന്റെ പിടിയിലായത്.

യുവതിക്കെതിരെ പീഡനക്കേസാണ് പൊലീസ് ചാര്‍ജ് ചെയ്‌തിരിക്കുന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം, യുവതിയുടെ ആക്രമണത്തിന് ഇരയായ യുവാവിന്‍റെ പേരുവിവരങ്ങള്‍ കോടതി പുറത്തു വിട്ടിട്ടില്ല.

കേസിലെ വിചാരണ ദിവസങ്ങളോളം നീളുമെന്നതിനാല്‍ ഇവരെ കോടതി ജാമ്യത്തില്‍ വിട്ടു. വിചാരണ തുടങ്ങുന്ന സമയത്ത് ഹാജരായിക്കൊള്ളാമെന്ന യുവതിയുടെ ഉറപ്പ് കോടതി അംഗീകരിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ജൂലി ക്ലെമിസ്റ്റണ്‍ പറഞ്ഞു.

സെപ്റ്റംബര്‍ 24 നാണ് ഇവരുടെ വിചാരണ തുടങ്ങുന്നത്. അറസ്റ്റിലായ യുവതിയെ കാണാന്‍ നിരവധിയാളുകള്‍ കോടതിക്കു മുമ്പില്‍ എത്തിയിരുന്നു. ഇവര്‍ ലൈംഗികമായി ഉപയോഗിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ആണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോബിന്‍ വടക്കുഞ്ചേരിയും സഭയും ഇതൊക്കെ കേള്‍ക്കുന്നുണ്ടോ ?; സാഹചര്യം തുറന്നു പറഞ്ഞ് മാര്‍പാപ്പ രംഗത്ത്