Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ നിരന്തരം ബലാത്സംഗം ചെയ്തു; സ്‌കൂള്‍ ജീവനക്കാരിയായ 38കാരി അറസ്റ്റില്‍

elan
elan
വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ നിരന്തരം ബലാത്സംഗം ചെയ്ത സ്‌കൂള്‍ ജീവനക്കാരിയായ 38കാരി അറസ്റ്റില്‍. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്താണ് സംഭവം നടന്നത്. എലന്‍ ഫിലിപ്‌സ് എന്ന 38 കാരിയാണ് ബലാല്‍സംഗത്തിന് അറസ്റ്റിലായത്. ഇവര്‍ ജോലി ചെയ്തിരുന്ന എലമെന്ററി സ്‌കൂളിലെ ആണ്‍കുട്ടികളാണ് ലൈംഗിക അതിക്രമത്തിനിരയായത്. സമൂഹമാധ്യമങ്ങളിലൂടെ വിദ്യാര്‍ഥികളുമായി ബന്ധം സ്ഥാപിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. സ്‌കൂളില്‍ അധ്യാപകരെ സഹായിക്കുന്ന ജോലിയാണ് എലന്‍ ചെയ്തിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 
2022 ജൂലൈ ആറിനും ആഗസ്റ്റ് 15 നും ഇടയില്‍ മൂന്ന് തവണ യുവതി തങ്ങളെ ബലാത്സംഗം ചെയ്തതായി ആണ്‍കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. ബലാത്സംഗം നടക്കുമ്പോള്‍ കുട്ടികള്‍ക്ക് 16 വയസ്സായിരുന്നു പ്രായം. ആരോപണത്തിന് പിന്നാലെ യുവതിയെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ അറസ്റ്റും ചെയ്തു. വരുന്ന ഏപ്രിലില്‍ യുവതിയുടെ ശിക്ഷ പ്രഖ്യാപിക്കും. ഏറ്റവും കുറഞ്ഞത് പത്ത് വര്‍ഷത്തെ തടവാണ് യുവതിക്ക് ലഭിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്