Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുദ്ധകാഹളം മുഴക്കി ഇറാനിൽ ചുവപ്പു കൊടി ഉയർന്നു; ലോകത്തിന്റെ കണ്ണ് ഇറാനിലേക്ക് ; വീഡിയോ

യുഎസ് എംബസിയെ ലക്ഷ്യം വച്ചായിരുന്നു മിസൈൽ ആക്രമണം.

യുദ്ധകാഹളം മുഴക്കി ഇറാനിൽ ചുവപ്പു കൊടി ഉയർന്നു; ലോകത്തിന്റെ കണ്ണ് ഇറാനിലേക്ക് ; വീഡിയോ

റെയ്‌നാ തോമസ്

, ഞായര്‍, 5 ജനുവരി 2020 (11:44 IST)
ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജംകരൻ മോസ്‌കിലെ താഴികക്കുടത്തിൽ ചുവപ്പ് കൊടി ഉയർന്നു. പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയാണത്. അതേസമയം രഹസ്യസേനാ തലവൻ ഖാസിം സുലൈമാനിയയുടെ സംസ്‌കാരചടങ്ങുകൾക്ക് തോട്ടു‌പിന്നാലെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്‌ദാദിൽ വൻ സ്‌ഫോടനങ്ങളുണ്ടായി. യുഎസ് എംബസിയെ ലക്ഷ്യം വച്ചായിരുന്നു മിസൈൽ ആക്രമണം.
 
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ യുഎസ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  അപലപിച്ചു. ഇറാനും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരായ നടപടി കടുത്തതായിരിക്കുമെന്ന്   ട്രംപ്  വ്യക്തമാക്കി. ഇറാന്റെ തന്ത്രപ്രധാനമായ 52 ആക്രമിക്കുമെന്നും  അമേരിക്ക മുന്നറിയിപ്പ് നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട് ചുരത്തിൽ ജീപ്പ് മറിഞ്ഞു; എട്ട് പേർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം