Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബ് തന്നെയെന്ന് യുഎസ് റിപ്പബ്ലിക്കൻ റിപ്പോർട്ട്

കൊവിഡ്
, തിങ്കള്‍, 2 ഓഗസ്റ്റ് 2021 (20:01 IST)
കൊവിഡിന്റെ ഉത്ഭവസ്ഥാനം വുഹാനിലെ ലാബിൽ ആണെന്ന പ്രചാരണത്തിന് ആക്കം കൂട്ടി യുഎസ് റിപ്പബ്ലിക്കൻ റിപ്പോർട്ട്.
കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിന്ന് ചോർന്നതാണെന്ന് ഉറപ്പിക്കുന്ന തെളിവുകൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായാണ് പ്പബ്ലിക്കൻ പാർട്ടി  രൂപികരിച്ച അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നത്. 
 
യു.എസ്, ചൈനീസ് വിദഗ്ധരുടെ സഹായവും യു.എസ് ധനസഹായവും ഉള്ള വുഹാൻ ലാബ് മനുഷ്യരെ ബാധിക്കുന്ന തരത്തിൽ കൊറോണ വൈറസിനെ പരിഷ്‌കരിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ അത്തരം വിവരങ്ങൾ മറച്ചുവെച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
 
അതേസമയം കോവിഡിന്റെ പുതിയ വകഭേദം വുഹാനിൽ നിന്നാണ് ചോർന്നതെന്ന വാദത്തെ ചൈന നിഷേധിച്ചു. കോവിഡ് വൈറസ് ചോർന്നതിന് പ്രധാനമായും രണ്ട് സാധ്യതകളാണ് രഹസ്യാന്വേഷണ ഏജൻസികൾ കണക്കു കൂട്ടുന്നത്. വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനരികിലുള്ള മത്സ്യ മാർക്കറ്റിൽ നിന്നോ ലബോറട്ടറിയിൽ നിന്ന് മനപൂർവമല്ലാതെയോ വൈറസ് പടർന്നതാകാം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2019 സെപ്തംബർ 12-ന് മുമ്പാണ് ഇത് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 
 
 വൈറസ് മനുഷ്യനിർമിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന ശാസ്ത്രീയ അഭിപ്രായത്തോട് യോജിക്കുന്നുവെന്നാണ് ഏപ്രിലിൽ അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യം വിലക്കയറ്റ ഭീഷണിയിൽ: ആർബിഐ നിരക്കുകളിൽ മാറ്റം വരുത്തുമോ?