Select Your Language

Notifications

webdunia
webdunia
webdunia
Sunday, 16 March 2025
webdunia

ട്രംപ് അപകടകാരിയായ പ്രസിഡന്റ് ആയിരിക്കുമെന്ന് സുരക്ഷാവിദഗ്‌ധര്‍; 50 സുരക്ഷ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട കത്ത് പുറത്ത്

ട്രംപിനെതിരെ സുരക്ഷ വിദഗ്‌ധര്‍

ട്രംപ് അപകടകാരിയായ പ്രസിഡന്റ് ആയിരിക്കുമെന്ന് സുരക്ഷാവിദഗ്‌ധര്‍; 50 സുരക്ഷ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട കത്ത് പുറത്ത്
വാഷിംഗ്‌ടണ്‍ , ബുധന്‍, 10 ഓഗസ്റ്റ് 2016 (10:02 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ സുരക്ഷാവിദഗ്‌ധര്‍. പാര്‍ട്ടിയിലെ തന്നെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയിലെ 50 വിദഗ്‌ധര്‍ ഒപ്പിട്ട തുറന്ന കത്തില്‍ ട്രംപ് പ്രസിഡന്റാകുന്നത് രാജ്യത്തെ അപകടപ്പെടുത്തുമെന്നും വ്യക്തമാക്കുന്നു.
 
മുന്‍ സി ഐ എ മേധാവി മൈക്കിള്‍ ഹെയ്ഡന്‍ അടക്കമുള്ളവരാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്. അനുഭവവും മൂല്യവും സ്വഭാവഗുണങ്ങളും ഇല്ലാത്തയാളാണ് ട്രംപ്. ലോകത്തിന്റെ നേതൃത്വമെന്ന അമേരിക്കയുടെ ആധികാരികതയെ ട്രംപ് ദുര്‍ബലപ്പെടുത്തുകയാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
 
അമേരിക്കന്‍ ഭരണഘടന, നിയമങ്ങള്‍, സ്ഥാപനങ്ങള്‍, പത്രസ്വാതന്ത്ര്യം, സ്വതന്ത്രമായ നീതിനിര്‍വഹണം, മതസഹിഷ്ണുത തുടങ്ങിയ കാര്യങ്ങളില്‍ അടിസ്ഥാനവിവരം പോലും ഇല്ലാത്തവരെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. തങ്ങളില്‍ ഒരാള്‍ പോലും ട്രംപിന് വോട്ട് ചെയ്യില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

64 വര്‍ഷം ഒന്നിച്ചു ജീവിച്ചു; മരണത്തിലും വേര്‍പിരിയാതെ ദമ്പതികള്‍