Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീ​ക​ര​വാ​ദം തടഞ്ഞില്ലെങ്കില്‍, ഞങ്ങള്‍ വേണ്ടത് ചെയ്യും; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

ഭീ​ക​ര​വാ​ദം തടഞ്ഞില്ലെങ്കില്‍, ഞങ്ങള്‍ വേണ്ടത് ചെയ്യും; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

ഭീ​ക​ര​വാ​ദം തടഞ്ഞില്ലെങ്കില്‍, ഞങ്ങള്‍ വേണ്ടത് ചെയ്യും; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക
വാ​ഷിം​ഗ്ട​ൺ , വെള്ളി, 27 ഒക്‌ടോബര്‍ 2017 (19:43 IST)
ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തില്ലെങ്കില്‍ ഞങ്ങള്‍ വേണ്ടത് ചെയ്യുമെന്ന് പാകിസ്ഥാനോട് അമേരിക്ക.

സ്വന്തം മണ്ണിലെ ഭീകരവാദം പാക് സര്‍ക്കാര്‍ തുടച്ചു നീക്കണം. ഇക്കാര്യം പലതവണ ഞങ്ങള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തികച്ചും വ്യത്യസ്തമായ തരത്തിൽ അമേരിക്ക വിഷയം കൈകാര്യം ചെയ്യുമെന്നും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി റെ​ക്‌​സ് ടില്ലേഴ്സൺ വ്യക്തമാക്കി.

ഭീകരസംഘടനകൾക്കെതിരെ പാകിസ്ഥാന്‍ നടപടിയെടുത്തില്ലെങ്കിൽ അവയെ ഇല്ലാതാക്കാൻ ഞങ്ങൾ തന്ത്രങ്ങളിൽ മാറ്റം വരുത്തും. ഭീ​ക​ര​വാ​ദം തടയാന്‍ നി​ങ്ങ​ൾ‌​ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, ചെ​യ്യേ​ണ്ട​തി​ല്ല. അ​മേ​രി​ക്ക മ​റ്റു​വ​ഴി​ക​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ ല​ക്ഷ്യം നേ​ടി​യെ​ടുക്കുമെന്നും ടില്ലേഴ്സൺ പറഞ്ഞു.

ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ പാകിസ്ഥാനെ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല. കാരണം നിങ്ങൾ പരമാധികാര രാഷ്ട്രമാണ്. അതിനാല്‍ എന്താണു വേണ്ടതെന്ന് നിങ്ങൾക്കു തീരുമാനിക്കാം. അത്യാവശ്യമെന്ന് ഞങ്ങൾ കരുതുന്ന കാര്യങ്ങളെന്തെന്നു നിങ്ങൾ മനസിലാക്കണം. ഇതിനോടകം തന്നെ പല തെളിവുകളും അമേരിക്ക പാകിസ്ഥാന് നൽകി കഴിഞ്ഞു. ഇനിയും നടപടികളെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ തന്ത്രങ്ങളിൽ മാറ്റംവരുത്തി അമേരിക്ക ആഗ്രഹിക്കുന്നതു പോലെ കാര്യങ്ങള്‍ നടത്തുമെന്നും ടില്ലേഴ്സൺ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, ടില്ലേഴ്‌സണ്‍ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് രംഗത്തുവന്നു. രാജ്യത്തിന്റെ പരമാധികാരത്തെ അമേരിക്കയ്‌ക്ക് മുമ്പില്‍ അടിയറ വയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ല. പാകിസ്ഥാന് വ്യക്തമായ വിദേശ നയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കണം; കേരളം ഇന്ത്യയുടെ പവർ ഹൗസ്: രാഷ്ട്രപതി