Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രസീലില്‍ യുദ്ധസമാനമായ സാഹചര്യം; എങ്ങും ഹെലികോപ്‌റ്ററുകള്‍ വട്ടമിട്ട് പറക്കുന്നു, സമുദ്രാതിര്‍ത്തിയില്‍ യുദ്ധക്കപ്പലുകള്‍, പട്ടാളവും പൊലീസും നഗരത്തില്‍ റോന്തു ചുറ്റുന്നു - ഒളിമ്പിക്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയൊരുക്കി ബ്രസീല്‍

90 കോടി ഡോളറിന്റെ സുരക്ഷാ സന്നാഹങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്

ബ്രസീലില്‍ യുദ്ധസമാനമായ സാഹചര്യം; എങ്ങും ഹെലികോപ്‌റ്ററുകള്‍ വട്ടമിട്ട് പറക്കുന്നു, സമുദ്രാതിര്‍ത്തിയില്‍ യുദ്ധക്കപ്പലുകള്‍, പട്ടാളവും പൊലീസും നഗരത്തില്‍ റോന്തു ചുറ്റുന്നു -  ഒളിമ്പിക്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയൊരുക്കി ബ്രസീല്‍
റിയോ ഡി ജനീറോ , ശനി, 30 ജൂലൈ 2016 (14:09 IST)
ലോകത്താകമാനം ഭീകരാക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ ഒളിമ്പിക്‍സിന് ബ്രസീല്‍ ഒരുക്കുന്നത് റെക്കോര്‍ഡ് സുരക്ഷാ സന്നാഹങ്ങള്‍. രാജ്യത്ത് യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് വിദേശ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിന്റെ സുരക്ഷ സേനയുടെ ഇരട്ടിയിലധികം പേരെ രാജ്യത്ത് നിയോഗിച്ചിരിക്കുകയാണ് അധികൃതര്‍.

ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ യൂറോപ്പിലാകെ നടത്തുന്ന ഭീകരാക്രമണം കണക്കിലെടുത്താണ് റിയോ ഡി ജനീറോയില്‍ ഒരുക്കിയിരിക്കുന്നത്. 90 കോടി ഡോളറിന്റെ സുരക്ഷാ സന്നാഹങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രാസായുധപ്രയോഗം പോലും ഉണ്ടായേക്കാമെന്ന നിഗമനമുള്ളതിനാല്‍ 1,30.000 ത്തോളം സുരക്ഷാ ജീവനക്കാരെയാണ് രാജ്യത്ത് ആദ്യമായി എത്തിയ ഒളിമ്പിക്‍സിന്റെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്.
webdunia

അമേരിക്കന്‍ യുദ്ധതന്ത്രഞ്ജരുടെ സഹായത്തോടെ കര- നാവിക വ്യോമസേനയെ നിയോഗിച്ചു കഴിഞ്ഞു. പൊലീസിനൊപ്പം സൈന്യവും സുരക്ഷയ്‌ക്കായി ഉണ്ടാകും. ബ്രിട്ടീഷ് റോയല്‍ നേവിയില്‍ നിന്ന് 1997ല്‍ വാങ്ങിയ റോഡ് മേക്കര്‍ എന്ന യുദ്ധക്കപ്പലാണ് കോപ്പക്കബാനയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. മിസൈല്‍ റോഞ്ചറുകളും വിമാനവേധ ആയുധങ്ങളും ബോഫേഴ്‌സ് പീരങ്കികളുമൊക്കെ കപ്പലില്‍ നിയോഗിച്ചിട്ടുണ്ട്.

ഐഎസ് ബന്ധമുള്ള ചിലരെ അറസ്‌റ്റു ചെയ്‌ത പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ പൊലീസ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. മഫ്‌തിയിലും പൊലീസ് നഗരത്തിലെങ്ങുമുണ്ട്. ഒളിമ്പിക്‍സ് നടക്കുന്ന പ്രധാന ഗ്രൈണ്ടുകളിലും പുറത്തും കനത്ത സുരക്ഷയാണ്.
webdunia

ഹെലികോപ്‌റ്ററുകള്‍ നിശ്‌ചിത ഇടവേളകളില്‍ റോന്തു ചുറ്റുന്നുണ്ട്. കഴിഞ്ഞ ദിവസം സൈനികര്‍ മോക് ഡ്രില്‍ അടക്കമുള്ള കാര്യങ്ങള്‍ നടത്തിയിരുന്നു. ബ്രസീലിന്റെ ഇടക്കാല പ്രസിഡന്റ് മിഷേൽ ടെമര്‍ നേരിട്ടാണ് സുരക്ഷ സന്നാഹങ്ങള്‍ വിലയിരുത്തുന്നത്. രാജ്യത്തെ എല്ലാ സുരക്ഷ സന്നാഹങ്ങള്‍ക്കും ആവശ്യമായ മുന്നറിയിപ്പ് നല്‍കി. സുരക്ഷ  കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും ടെമര്‍ വ്യക്തമാക്കി.

കോപ്പക്കബാനയിലാണ് കൂടുതല്‍ സുരക്ഷയൊരുക്കിയിരിക്കുന്നത്. ഒളിമ്പിക്‍സ് സമയത്ത് 12,000 കായികതാരങ്ങള്‍ക്ക് പുറമെ അഞ്ചുലക്ഷത്തോളം സഞ്ചാരികളും ബ്രസീലില്‍ എത്തുമെന്നാണ് കണകാക്കുന്നത്. എല്ലാവിധ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇന്റലിജന്‍‌സ് മേധാവി സെർഹ്യോ എച്ച്ഗോയന്‍ പറഞ്ഞു.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കുറവാണെന്നതാണോ പ്രശ്നം ? ഇതാ ചില പരിഹാര മാര്‍ഗങ്ങള്‍