Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയോ: അമ്പെയ്ത്തിൽ ഇന്ത്യയുടെ അതനു ദാസ് ക്വാര്‍ട്ടറിൽ

അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനു ദാസ് ക്വാര്‍ട്ടറില്‍

റിയോ: അമ്പെയ്ത്തിൽ ഇന്ത്യയുടെ അതനു ദാസ് ക്വാര്‍ട്ടറിൽ
റിയോ ഡെ ജനീറോ , ബുധന്‍, 10 ഓഗസ്റ്റ് 2016 (08:02 IST)
റിയോ ഒളിമ്പിക്സിന്റെ നാലാം നാൾ ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകുകയാണ്. പുരുഷന്മാരുടെ അമ്പെയത്ത് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ അതനു ദാസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടറില്‍ ക്യൂബയുടെ ആന്ദ്രെ പെരെസ് പ്യൂന്റെസിനെയാണ് (6-4) അതനു തോല്‍പിച്ചത്. അവസാന സെറ്റില്‍ അവസാനത്തെ രണ്ട് അമ്പും കാളക്കണ്ണില്‍ തറച്ചതാണ് അതനുവിന് ക്വാര്‍ട്ടറിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തത്. 28, 29, 26, 27, 29 എന്നിങ്ങിനെയാണ് അതനുവിന്റെ പോയിന്റുകള്‍.
 
നേരത്തെ പ്രീക്വാര്‍ട്ടറില്‍ നേപ്പാളിന്റെ ജിത്ബഹാദൂറിനെയാണ് അതാനുദാസ് തോല്‍പിച്ചത് (6-0). 
ആഗസ്ത് പന്ത്രണ്ടിന് ദക്ഷിണ കൊറിയയുടെ സ്യുന്‍ഗ്യുന്‍ ലീയുമായാണ് അതനുവിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം. ഹോക്കിയിൽ അർജന്റീനയെ തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ടീം അടുത്ത പടിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ബോക്സിങ്ങിൽ വികാസ് കൃഷ്ണ പ്രീക്വാർട്ടറിലും കയറി പറ്റി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതീക്ഷകൾ വാനോളമുയരുന്നു; ഹോക്കിയിൽ അർജൻറീനക്കെതിരെ ഇന്ത്യക്ക്​ ജയം