Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയോ; നിരാശയുടെ നീണ്ട നെടുവീര്‍പ്പുകളിൽ മുങ്ങി ഇന്ത്യ, പ്രതീക്ഷകൾ തകർത്ത് മിറാബായി ചാനു

ഭാരോദ്വഹനത്തില്‍ പ്രതീക്ഷകള്‍ തകര്‍ത്ത് മിറാബായി ചാനു

റിയോ; നിരാശയുടെ നീണ്ട നെടുവീര്‍പ്പുകളിൽ മുങ്ങി ഇന്ത്യ, പ്രതീക്ഷകൾ തകർത്ത് മിറാബായി ചാനു
റിയോ , ഞായര്‍, 7 ഓഗസ്റ്റ് 2016 (12:33 IST)
ഇന്ത്യയ്ക്ക് ആദ്യ ദിനം നിരാശയോടെ റിയോ ഒളിമ്പിക്സ്. പ്രതീക്ഷികൾ എല്ലാം തകർന്നടിയുന്ന കാഴ്ചകളായിരുന്നു മാറക്കാനയിൽ ഇന്ത്യൻ ജനത കണ്ടത്. വനിതാ വിഭാഗം ഭാരോദ്വഹനത്തില്‍, അട്ടിമറി സാധ്യത കല്‍പിച്ചിരുന്ന മിറാബായി ചാനു ക്ലീന്‍ ആന്റ് ജെര്‍ക്ക് ഇനത്തില്‍ മൂന്ന് അവസരങ്ങളും പാഴാക്കുകയായിരുന്നു.
 
കഴിഞ്ഞ കാലങ്ങളില്‍ ഒമ്പത് മെഡലുകള്‍ സമ്മാനിച്ച മൂന്ന് ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നിരാശജനകമായിരുന്നു. സ്‌നാച്ച് ഇനത്തില്‍ മിറാബായി ചാനു, 82 കിലോ ഭാരമാണ് ഉയര്‍ത്തിയത്. ആദ്യ അവസരത്തില്‍ 82 കിലോ ഭാരം ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും രണ്ടാം അവസരത്തില്‍ 82 കിലോ ഭാരം മിറാബായി ചാനു ഉയര്‍ത്തിയിരുന്നു. മൂന്നാം അവസരത്തില്‍ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിയോ: ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയ തുടക്കം