Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rishi sunak: ചൈന ഒന്നാം നമ്പർ ഭീഷണി: പ്രധാനമന്ത്രിയായാൽ ചൈനയ്ക്കെതിരെ കർശന നിലപാട്: റിഷി സുനക്

Rishi sunak: ചൈന ഒന്നാം നമ്പർ ഭീഷണി: പ്രധാനമന്ത്രിയായാൽ ചൈനയ്ക്കെതിരെ കർശന നിലപാട്: റിഷി സുനക്
, തിങ്കള്‍, 25 ജൂലൈ 2022 (17:42 IST)
താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനയ്ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് റിഷി സുനക്. ഏഷ്യയിലെ സൂപ്പർ പവറായ ചൈനയെ ഒന്നാം നമ്പർ ഭീഷണിയെന്നാണ് റിഷു സുനക് പറയുന്നത്. ഇന്ത്യൻ വംശജനായ റിഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും തമ്മിലാണ് പ്രധാനമന്ത്രി പദവിക്കായുള്ള പ്രധാനമത്സരം നടക്കുന്നത്.
 
സെപ്റ്റംബർ അഞ്ചിനാണ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകണമെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കുക. ഫൈനൽ റൗണ്ട് മത്സരാർഥികളെ തീരുമാനിക്കാൻ എം പിമാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ റിഷി സുനകിനെ 137 എം പിമാർ പിന്തുണച്ചു. 113 വോട്ടുകളാണ് ലിസ് ട്രസിന് ലഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്