Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി നൂറ് മരണം; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി നൂറ് മരണം; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍
റോം , തിങ്കള്‍, 2 മെയ് 2016 (14:40 IST)
മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലിബിയയില്‍ നിന്നും 120ല്‍ പരം അഭയാര്‍ഥികളുമായി സഞ്ചരിച്ച ബോട്ടാണ് മുങ്ങിയതെന്ന് യു എന്‍ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. പതിനഞ്ചോളം പേരെ കാണാതായതായും റിപോര്‍ട്ടിലുണ്ട്. കാണാതായവര്‍ നൈജീരിയ, ഐവറി കോസ്റ്റ്, ഗിനി, സുഡാന്‍, മാലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. 
 
സംഘര്‍ഷങ്ങളും ദാരിദ്രവും കാരണം 2014 മുതല്‍ 350,000 ലേറെ ആളുകളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറ്റലിയിലേക്ക് കടന്നത്. അപകടത്തെ തുടര്‍ന്ന് അനവധി ആളുകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത്തിയാറു പേരെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര തലത്തില്‍ അഭയാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന അറിയിച്ചു.
 
രണ്ടാം ലോക യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പലായനമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ നേരിടുന്നത്.  മെഡിറ്ററേനിയന്‍ പ്രദേശത്തു നിന്നും യൂറോപ്പിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ യു എന്‍ എച് ആര് സിയുടെ കണക്ക് പ്രകാരം ഈ വര്‍ഷം1,260 പേര്‍ മരക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്ക വാക്കു പാലിച്ചില്ല; ലാദനെ വധിക്കാന്‍ യുഎസിനെ സഹായിച്ച ഡോക്‌ടർ പാക് ജയിലിൽ നരകിക്കുന്നു, അഫ്രീദി അബോട്ടാബാദിൽ നടത്തിയ പരിശേധനകള്‍ സിഐഎയുടെ നിര്‍ദേശപ്രകാരം