ലോകത്ത് ആദ്യമായി കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുന്ന രാജ്യമായി റഷ്യ. വാക്‌സിന്റെ സുരക്ഷാ പരിശോധനകളും മറ്റും പൂര്‍ത്തിയായിട്ടുണ്ടെന്നും അതിനാല്‍ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പറഞ്ഞു. അതേസമയം തന്റെ മകള്‍ക്ക് വാക്‌സിന്‍ നല്‍കിയതായും പുടിന്‍ വെളിപ്പെടുത്തി.
വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍തീരുമാനിച്ചിരിക്കുകയാണ്. ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. വാക്‌സിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ഇത് ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു മുഹൂര്‍ത്തമാണെന്നും വ്‌ളാദമീര്‍ പുടിന്‍ പറഞ്ഞു.